മെമ്മറികാര്‍ഡിലേയോ, USB ഡ്രൈവിലേയോ ഫയലുകള്‍ കാണുന്നില്ല. പക്ഷേ ഡ്രൈവിന്‍റെ സൈസ് എടുക്കുമ്പോള്‍ ഡാറ്റ ഉള്ളതായി കാണുകയും ചെയ്യുന്നു. ഇങ്ങനെ വരുന്നത് സാധാരണയായി ഒരു വൈറസ് മൂലമാണ്. ഈ ഡ്രൈവ് ഒരു ലിനക്സ് സിസ്റ്റത്തില്‍ കണക്ട് ചെയ്താല്‍ പേരില്ലാത്ത ഒരു ഫോള്‍ഡറും കുറച്ച് .lnk അല്ലെങ്കില്‍ .inf ഫയലുകളാകും കാണുക. ഒരു സോഫ്റ്റ് വെയറിന്‍റേയും സഹായം കൂടാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഫയലുകള്‍ തിരിച്ചെടുക്കാന്‍ പറ്റും.
നമുക്ക് ഈ പ്രശ്നം രണ്ടുരീതിയില്‍ പരിഹരിക്കാം;
ഒന്ന്. ഒരു ലിനക്സ് സിസ്റ്റത്തിന്‍റെ സഹായത്തോടെ.
ഇതില്‍ ഈ പേരില്ലാത്ത ഫോള്‍ഡറിനുള്ളില്‍ നിങ്ങളുടെ ഫയലുകള്‍ ഉണ്ടാകും. .lnk , .inf ഫയലുകള്‍ ഡിലീറ്റ് ചെയ്യുക. പേരില്ലാത്ത ഫോള്‍ഡറിലെ ഫയലുകള്‍ ആ ഫോള്‍ഡറില്‍നിന്നും കട്ട് ചെയ്ത് ഡ്രൈവില്‍ പേസ്റ്റ് ചെയ്യുക. അതിനു ശേഷം പേരില്ലാത്ത ഫോള്‍ഡര്ർ ഡിലീറ്റ് ചെയ്യുക. ഇനി ഈ ഡ്രൈവ് നിങ്ങളുടെ വിന്‍ഡോസ് സിസ്റ്റത്തില്‍ കണക്ട് ചെയ്തുനോക്കൂ.. ഫയലുകള്‍ എല്ലാം കാണുന്നില്ലെ. പക്ഷേ ഇതു ചെയ്യുന്നതിന് ഒരു ലിനക്സ് സിസ്റ്റത്തിന്‍റെ സഹായം ആവശ്യമാണ്.രണ്ട്. വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റുവഴി.
ഇനി ലിനക്സ് ഇല്ലാത്തവര്‍ക്ക് വിന്‍ഡോസിലെ കമാഡ് പ്രോപ്റ്റുവഴി ഒന്ന് ശ്രമിച്ചുനോക്കാവുന്നതാണ്.1. വിന്‍ഡോസ് കമാന്‍റ് പ്രോംപ്റ്റ് എടുക്കുക. അതിന് RUN (Win+R) ല്‍ CMD എന്ന് ടൈപ്പ് ചെയ്യുക.
2. നിങ്ങളുടെ ഡ്രൈവിന്‍റെ ലെറ്റര്‍ കൊടുക്കുക. ഉദാഹരണത്തിന് D: (മൈകമ്പ്യൂട്ടര്‍ നോക്കി ഡ്രൈവ് ലെറ്റര്‍ കണ്ടുപിടിക്കാം.)
ഇപ്പോള്‍ നിങ്ങളുടെ കമാന്‍റ് പ്രോംപ്റ്റില്‍ D:\> എന്നായിരിക്കും കാണിക്കുക.
3.ഇനി തെറ്റാതെ ഈ കമാന്‍റ് കൊടുക്കുക
attrib -r -a -s -h /s /d
ഇനി ഡ്രൈവ് ഒപ്പണാക്കിനോക്കൂ..
0 comments:
Post a Comment