ഇഷ്ടപെട്ട ഒരു വീഡിയോയുടെ ഒരു സീന്‍ മാത്രം കട്ട് ചെയ്തു സേവ് ചെയാനായി നമ്മള്‍ എല്ലാവരും മൂവി കട്ടര്‍ വിസിഡി കട്ടര്‍ അങ്ങനെ ഒരുപാടു സോഫ്റ്റ്‌വെയരുകള്‍ ഉപയോഗിച്ചിട്ടുണ്ടാകുമല്ലോ, ഇനി ഇപ്പോള്‍ അതെല്ലാം നമുക് മറക്കാം. വിഎല്‍സി പ്ലയര്‍ എല്ലാവരുടേം ഇഷ്ടപെട്ട ഒരു മൂവി വീഡിയോ പ്ലയര്‍ ആയിരിക്കും, എല്ലാത്തരം വീഡിയോകളും ഇതില്‍ പ്ലേ ചെയ്യിക്കാം എന്നതുതന്നെയാണ് അതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ഇന്നു നമുക് വിഎല്‍സി ഉപയോഗിച്ചു എങ്ങനെ ഒരു മൂവി പാര്‍ട്ട് കട്ട് ചെയാം എന്നു നോക്കാം,
അതിനായി ആദ്യം വിഎല്‍സി ഓപ്പണ്‍ ചെയ്ത് കട്ട് ചെയേണ്ട മൂവി അലെങ്കില്‍ വീഡിയോ ഓപ്പണ്‍ ആക്കുക.
കട്ട് ചെയ്യുന്നതിനായി, ഓപ്പണ്‍ ചെയ്തു വെച്ചിരിക്കുന്ന വിഎല്‍സി മീഡിയ പ്ലയറില്‍ താഴെ പറയുന്നു ഓപ്ഷന്‍ ആക്റ്റീവ് ആകുക. View മെനുവില്‍ Check the Advanced Controls. എന്നത് സെലക്ട് ചെയ്യുക.
ഇപ്പോള്‍ നമുക്ക് 4 ടൂളുകള്‍കൂടി ഓപ്പണായി കിട്ടും.
1. Record
2. Take a snapshot
3. Loop from point A to point B continuously
4. Frame by frame
1. വീഡിയോ കട്ട് ചെയ്യുന്നതിന്.
ഇനി സ്ക്രീനില്‍ നമ്മള്‍ കട്ട് ചെയാന്‍ ഉദ്ദേശിക്കുന്ന ഭാഗം വന്നു കഴിഞ്ഞാല്‍ റെഡ് കളറില്‍ ഉള്ള റെക്കോര്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയുക, നമ്മള്‍ക്ക് കട്ട് ചെയ്യേണ്ട ഭാഗത്തിന്‍റ അവസാനം എത്തുമ്പോള്‍ ഇതേ ബട്ടണ്‍ വീണ്ടും പ്രസ്സ് ചെയ്യുക. സ്റ്റാര്‍ട്ട് ചെയാനും സ്റ്റോപ്പ് ചെയാനും സെയിം ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്ണ്ടത്. ഇപ്പോള്‍ കട്ട് ചെയ്തഭാഗം നിങ്ങളുടെ Videos (ലോഗിന്‍ ചെയ്തിരിക്കുന്ന യൂസറുടെ പ്രൊഫൈലിനകത്ത്) എന്ന ഫോള്‍ഡറില്‍ സേവാകും, ഇനി കട്ട് ചെയ്തു വന്നിരിക്കുന്ന വീഡിയോ ഒന്ന് ഓപ്പണ്‍ ചെയ്തു നോക്കുക.
2. വീഡിയോയില്‍നിന്നും ഫോട്ടോ എടുക്കുന്നത്.
നമുക്ക് ആവശ്യമുള്ള ഭാഗം പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ ബട്ടണില്‍ പ്രസ്സ് ചെയ്ത് ആ സീനിന്‍റെ ഫോട്ടോ എടുക്കാവുന്നതാണ്. ഫോട്ടോ സേവാകുന്നത് നിങ്ങളുടെ Pictures ഫോള്‍ഡറില്‍ ആയിരിക്കും.
3. ഒരു പ്രത്യേക സീന്‍ വീണ്ടും വീണ്ടും (ലൂപ്പായി) കണ്ടുകൊണ്ടിരിക്കുന്നതിന്.
4. വീഡിയോ ഒരോ ഫ്രെയിം ആയി കാണുന്നതിന്.
0 comments:
Post a Comment