ഒരു VLC മീഡിയ പ്ലേയർ ഉപയോഗിച്ച് വീഡിയോ പരിവർത്തിനം ചെയ്യാം
പലപ്പോഴും നമ്മള്‍ക്ക് ഒരു ഫോര്‍മാറ്റിലുള്ള വീഡിയോ ഫയലിനെ മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റേണ്ടി വരാറുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ മൊബൈലില്‍ കാണണമെങ്കില്‍ MP4, പോലുള്ള മറ്റ് ഫോർമാറ്റുകളിലേക്ക് വീഡിയോയെ പരിവര്‍ത്തനം ചെയ്യേണ്ടിവരും. മറ്റ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് ഇതു സാധ്യമാക്കാറ്. എന്നാല്‍ ഒരു VLC മീഡിയ പ്ലേയർ ഉപയോഗിച്ച് നമുക്ക് ഒരു വീഡിയോയെ മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റാം.
1. VLC മീഡിയ പ്ലേയർ മീഡിയ മെനുവിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് Convert/ Save ക്ലിക്ക് ചെയ്യുക.
2.പരിവര്‍ത്തനം ചെയ്യേണ്ട ഫയലുകള്‍ തിരഞ്ഞെടുക്കുക. Add ബട്ടൺ ഉപയോഗിച്ച് ഒന്നോ അതിലധികമോ വീഡിയോ ഫയലുകൾ തിരഞ്ഞെടുക്കുക.
3. പുതിയ വീഡിയോ ഫയലിന്റെ പേര് തിരഞ്ഞെടുക്കുക. Destination ഫയൽ ബോക്സിൽ, ഡെസ്റ്റിനേഷൻ ഫോൾഡർ, പുതിയ വീഡിയോ ഫയലിന്റെ പേര് എന്നിവ തിരഞ്ഞെടുക്കുക.
4. Profile നു കീഴിൽ, ഫോർമാറ്റുകൾ പട്ടികയിൽ നിന്ന് പരിവര്‍ത്തനം ചെയ്യേണ്ട വീഡിയോ ഫോർമാറ്റ് തിരഞ്ഞെടുക്കുക.
Edit Selected Profile മെനുവില്‍നിന്ന് Encapsulation, Video/Audio codec എന്നിവയും മാറ്റാവുന്നതാണ്.
5. നിങ്ങൾ എല്ലാ ക്രമീകരണങ്ങളും തിരഞ്ഞെടുത്ത ശേഷം, start ക്ലിക്കുചെയ്യുക.
വിഎൽസി മീഡിയ പ്ലേയർ നിങ്ങൾ തിരഞ്ഞെടുത്ത ഫോൾഡറിൽ ആവശ്യമുള്ള ഫോർമാറ്റിൽ വീഡിയോ സംരക്ഷിക്കും.
**************************************
0 comments:
Post a Comment