വയര്‍ലെസ്സ് നെറ്റ്-വര്‍ക്ക്.. അറിയേണ്ടതെല്ലാം...


എന്താണ്‌ ഒരു വയര്‍ലസ്സ് നെറ്റ് വര്‍ക്ക്?


വയര്‍ലസ്സ് നെറ്റ് വര്‍ക്ക് എന്നാല്‍ ഒരു കേബിളുകളാല്‍ ബന്ധിപ്പിക്കപ്പെടാത്ത കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് എന്നാണ്‌ അര്‍ത്ഥമാക്കുന്നത്. വയര്‍ലസ്സ് നെറ്റ് വര്‍ക്കുകള്‍ റേഡിയോ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ട്രാന്‍സ്മിഷന്‍ സംവിധാനം ഉപയോഗിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്.

എന്താണ്‌ വൈ-ഫൈ?


വയര്‍ലസ്സായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബ്രാന്‍റഡ് സ്റ്റാന്‍റേര്‍ഡ് ആണ്‌ വൈ-ഫൈ. “വൈ-ഫൈ” എന്നത് Wi-Fi Alliance ന്‍റെ ഒരു ട്രേഡ്മാര്‍ക്ക് ആണ്‌. കൂടാതെ ഇത് IEEE 802.11 ഉപയോഗിക്കുന്ന ഫാമിലി സ്റ്റാന്‍റേര്‍ഡ് ഉള്ള ഉല്‍പന്നങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെടുന്നതുമാണ്‌. ഏകദേശം 800 ദശലക്ഷം വൈ-ഫൈ ഉപകരണങ്ങള്‍ ഓരോ വര്‍ഷവും വില്‍ക്കപ്പെടുന്നുമുണ്ട്. വൈ-ഫൈ ഉല്‍പന്നങ്ങള്‍ Wi-Fi Alliance interoperability സര്‍ട്ടിഫിക്കേഷന്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ Wi-Fi CERTIFIED ഡെസിഗ്നേഷനും കൂടാതെ ട്രേഡ്മാര്‍ക്കും ലഭിക്കും.

റേഡിയോ തരംഗങ്ങള്‍

വൈ-ഫൈ കണ​​ക്ഷനുവേണ്ടി ഉപയോഗിക്കുന്ന റേഡിയോകള്‍ വാക്കീ-ടോക്കികള്‍, സെല്‍ ഫോണുകള്‍, കൂടാതെ മറ്റുപകരണങ്ങള്‍ എന്നിവയ്ക്ക് സമാനമാണ്‌. അവയ്ക്ക് റേഡിയോ തരംഗങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. മാത്രമല്ല അവയ്ക്ക് 1കളെ 0ങ്ങളാക്കാന്‍ സാധിക്കുകയും റേഡിയോ തരംഗങ്ങളെ 0ല്‍ നിന്ന് 1ലേയ്ക്ക് മാറ്റാന്‍ സാധിക്കുകയും ചെയ്യും. അവ തരംഗദൈര്‍ഘ്യങ്ങള്‍ 2.4 GHz അല്ലെങ്കില്‍ 5 GHz ആയി അയക്കുന്നു. ഈ തരംഗദൈര്‍ഘ്യം സെല്‍ഫോണുകളില്‍ ഉപയോഗിക്കുന്നതിനെക്കാള്‍, വാക്കി ടോക്കികളിലും കൂടാതെ ടെലിവിഷനുകളിലും ഉള്ളതിനെക്കാള്‍ ഗണ്യമായി കൂടുതലാണ്‌. ഉയര്‍ന്ന തരംഗദൈര്‍ഘ്യം സിഗ്നലില്‍ അധികം ഡാറ്റ വഹിക്കാന്‍ കഴിവു നല്‍കുന്നു.

അവ 802.11 നെറ്റ് വര്‍ക്കിംഗ് സ്റ്റാന്‍റേര്‍ഡ് ആണ് ഉപയോഗിക്കുന്നത്. അവ ഒരുപാട് തരത്തില്‍ വരുന്നുണ്ട്:


  • 802.11a എന്നത് 5 GHz എന്ന വേഗത്തില്‍ നീക്കുകയും 54 മെഗാബൈറ്റ് ഡാറ്റ പ്രതി സെക്കന്‍റില്‍ മാറ്റാന്‍ സാധിക്കുകയും ചെയ്യും.
  • 802.11b എന്നത് വേഗം കുറഞ്ഞതും ഏറ്റവും വിലകുറഞ്ഞതുമായ സ്റ്റാന്‍റേര്‍ഡ് ആണ്‌. 802.11b നീക്കുന്നത് 2.4 GHz തരംഗദൈര്‍ഘ്യത്തില്‍ റേഡിയോ സ്പെക്ട്രം ബാന്‍റിലാണ്‌.
  • 802.11g അയക്കുന്നത്2.4 GHz വേഗത്തിലാണ്‌, അതായത് 802.11b, പക്ഷെ ഇതിന്‌ കുരച്ചുകൂടി വേഗതയുണ്ട് – ഇതിന്‌ പ്രതി സെക്കന്‍റ് 54 മെഗാബൈറ്റ് ഡാറ്റ കൈകാര്യം ചെയ്യാന്‍ സാധിക്കും.
  • 802.11n ഏറ്റവും പുതിയ സ്റ്റാന്‍റേര്‍ഡും വ്യാപകമായി ലഭ്യമായതുമാണ്‌. ഈ സ്റ്റാന്‍റേര്‍ഡ് ഗണ്യമായ തോതില്‍ വേഗതയും പരിധിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


അസുരക്ഷിതമായ വൈ-ഫൈ നെറ്റ് വര്‍ക്കിന്‍റെ അപകടസാദ്ധ്യതകള്‍
അസുരക്ഷിതമായ വയര്‍ലസ്സ് നെറ്റ് വര്‍ക്കുകള്‍ ഒരുപാട് അപകടസാദ്ധ്യതകള്‍ ഉള്ളതാണ്‌. കൂടാതെ മിക്ക ആളുകള്‍ക്കും കമ്പനികള്‍ക്കും ഇപ്പൊഴും അസുരക്ഷിതമായ വയര്‍ലസ്സ് നെറ്റ് വര്‍ക്ക് തന്നെയാണ്‌ ഉള്ളത്. വയര്‍ലസ്സ് നെറ്റ് വര്‍ക്ക് ആക്രമിക്കാനുള്ള വിജ്ഞാനം ലഭിക്കുക വളരെ എളുപ്പവുമായിട്ടുണ്ട്.
ഒരു തുറന്നതും എന്‍ക്രിപ്റ്റ് ചെയ്യാത്തതുമായ വയര്‍ലസ്സ് നെറ്റ് വര്‍ക്കുകള്‍ക്കിലേക്ക്  മറ്റൊരാള്‍ക്ക് കടന്നുകയറാനും നെറ്റ് വര്‍ക്കിന്‍റെ ഐപി അഡ്രസ്സ് ദുരുപയോഗം ചെയ്യാനും സാധിക്കും. ഒരു നുഴഞ്ഞുകയറ്റക്കാരന്‌ ഇരയുടെ കണക്ഷന്‍ മാലീഷ്യസ്സായ ഉദ്ദേശങ്ങള്‍ക്ക് അതായത് നിയമവിരുദ്ധമായ വസ്തുക്കള്‍ വിതരണം ചെയ്യുക, അല്ലെങ്കില്‍ ഹാക്കിംഗോ ചെയ്യുക മുതലായ കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും. നുഴഞ്ഞുകയറ്റക്കാരന്‍ അജ്ഞാതനായി ഇരിക്കുകയും അതേസമയം ഈ നെറ്റ് വര്‍ക്ക് ഉപയോഗിക്കുകയും ചെയ്യും. എന്തെങ്കിലും  നിയമനടപടി ഉണ്ടായാല്‍ അത് കണക്ഷന്‍ ഉടമസ്ഥനെയാകും ബാധിക്കുക. കൂടാതെ, ഒരു വയര്‍ലസ്സ് നെറ്റ് വര്‍ക്കിന്‌ ഒരു കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിലേയ്ക്കുള്ള പിന്‍വാതില്‍ തുറന്നുകിട്ടാനും സാദ്ധ്യതയുണ്ട്. ഒരു ജീവനക്കാരനോ അല്ലെങ്കില്‍ മറ്റൊരു കമ്പനിയ്ക്കോ രഹസ്യാത്മകമായ വിവരങ്ങള്‍ ലക്ഷ്യമിടാന്‍ സാധിക്കും.

വയര്‍ലസ്സ് ഹോം നെറ്റ് വര്‍ക്ക് സുരക്ഷയ്ക്കുള്ള പൊടിക്കൈകള്‍


1. അഡ്മിനിസ്ട്രേറ്റീവ് പാസ്-വേഡുകള്‍ മാറ്റുക (ഉപയോക്തൃ നാമങ്ങളും)

ആക്സസ്സ് പോയിന്‍റ് അല്ലെങ്കില്‍ റൂട്ടര്‍ ആണ്‌ മിക്ക വൈ-ഫൈ നെറ്റ് വര്‍ക്കുകളുടെയും അടിസ്ഥാനം. ഈ ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ വെബ് പേജുകള്‍ ലഭ്യമാക്കുകയും ഉടമസ്ഥരെ ഐപി വിലാസംവും കൂടാതെ അക്കൌണ്ട് വിവരങ്ങളും നല്‍കാനുള്ള അവസരം നല്‍കുകയും ചെയ്യും. മിക്കവാറും എല്ലാ നിര്‍മ്മാതാക്കളും വയര്‍ലസ്സ് റൂട്ടര്‍ കൂടാതെ ആക്സസ്സ് പോയിന്‍റ് എന്നിവയ്ക്ക് നല്‍കിയിരിക്കുന്ന ഉപയോക്തൃനാമവും പാസ്സ്-വേര്‍ഡും ഒന്നുതന്നെയാണ്, കൂടാതെ ഇവ ഇന്‍റര്‍നെറ്റില്‍ ലഭ്യവുമാണ്‌. മിക്ക ഉപയോക്താക്കളും ഉപയോക്തൃനാമം കൂടാതെ പാസ്സ്-വേര്‍ഡും എന്നിവ മാറ്റാറില്ല. ഇതു മാറ്റിയില്ല എങ്കില്‍ നിങ്ങളുടെ ഡിവൈസുകള്‍ ആര്‍ക്ക് വേണമെങ്കിലും കോണ്‍ഫിഗര്‍ ചെയ്യാന്‍ സാധിക്കും.


2. WPA / WEP എന്‍ക്രിപ്ഷന്‍ ഓണ്‍ ചെയ്യുക (കോമ്പാറ്റിബിള്‍)

എല്ലാ വൈ-ഫൈ ഉപകരണവും ചില തരം എന്‍ക്രിപ്ഷനെ പിന്തുണയ്ക്കുന്നു. എന്‍ക്രിപ്ഷന്‍ എന്നാല്‍ ഡാറ്റയെ കുഴഞ്ഞുമറിഞ്ഞ ആവസ്ഥയില്‍ ആക്കുകയും അംഗീകൃതരല്ലാത്ത ആളുകള്‍ക്ക് എളുപ്പം മനസ്സിലാകാത്തതായിരിക്കുകയും ചെയ്യുന്നു. വൈ-ഫൈയ്ക്ക് ഒരുപാട് എന്‍ക്രിപ്ഷന്‍ മാര്‍ഗ്ഗങ്ങള്‍ ഇന്ന്നിലവിലുണ്ട്.
വയേര്‍ഡ് എക്വിപ്മെന്‍റ് എന്‍ക്രിപ്ഷന്‍ (WEP) ഒരു പഴയ എന്‍ക്രിപ്ഷന്‍ സ്റ്റാന്‍റേര്‍ഡാണ്‌, ഇത് സെക്കന്‍റുകള്‍ക്കകം തകരുമായിരുന്നു. ഇത് ദുര്‍ബലമായ ഒരു എന്‍ക്രിപ്ഷന്‍ ആണ്‌. WEP ഉപയോഗിക്കുമ്പോള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ വൈ-ഫൈ അലയന്‍സ് നെറ്റ്-വര്‍ക്ക് ഓതന്‍റിക്കേഷന്‍ കൂടാതെ എന്‍ക്രിപ്ഷന്‍ എന്നിവയ്ക്ക് ഒരു സ്റ്റാന്‍റേര്‍ഡ് നടപ്പിലാക്കി. WPA (വൈ-ഫൈ സംരക്ഷിത ആക്സസ്സ്) വയര്‍ലസ്സ് സുരക്ഷയിലെ ഒരുപാട് പ്രശസ്ത സ്റ്റാന്‍റേര്‍ഡുകളില്‍ ഒന്നാണ്‌. WPA എല്ലായ്പ്പോഴും WEP വാഗ്ദാനം ചെയ്യുന്നതിനെക്കാള്‍ അധികം സുരക്ഷ ലഭ്യമാക്കുന്നു


3. SSID മാറ്റല്‍

സര്‍വീസ് സെറ്റ് ഐഡന്‍റിഫയര്‍ (SSID) എന്നത് ആക്സസ്സ് പോയിന്‍റുകളും കൂടാതെ റൂട്ടറുകളും ഉപയോഗിക്കുന്ന ഒരു നെറ്റ് വര്‍ക്ക് പേരാണ്‌. മിക്ക ഉപകരണങ്ങളിലും നിര്‍മ്മാതാക്കള്‍ SSID  സെറ്റുചെയ്തിട്ടുണ്ടാകും. ഉദാഹരണത്തിന്‌, ലിങ്ക്സ്സൈസ് ഉപകരണങ്ങള്‍ പൊതുവെ SSID ആയി “Linksys” എന്നാണ് ഉപയോഗിക്കുന്നത്. SSID അറിയുക എന്നത് നെറ്റ് വര്‍ക്കിലേയ്ക്ക് ഹാക്ക് ചെയ്യാന്‍ കാരണമാകണമെന്നില്ല, ഉപയോക്തൃനാമവും പാസ്സ്-വേര്‍ഡും അറിഞ്ഞാല്‍ മാത്രമേ ഒരാള്‍ക്ക് നിങ്ങളുടെ നെറ്റ്-വര്‍ക്കിലേക്ക് കയറാന്‍ സാധിക്കൂ.

4. SSID ബ്രൊഡ്കാസ്റ്റ് അസാദ്ധ്യമാക്കല്‍.

വൈ-ഫൈ നെറ്റ് വര്‍ക്കിംഗില്‍ SSID ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വയലസ്സ് ആക്സസ്സ് പോയിന്‍റുകള്‍ അല്ലെങ്കില്‍ റൂട്ടറുകള്‍ എന്നിവ സ്ഥിരമായ ഇടവേളകളിലാണ്‌. ഈ ഫീച്ചര്‍ ബിസിനസ്സുകള്‍ക്കും വൈ-ഫൈ ക്ലയന്‍റുകള്‍ റോം ചെയ്യുന്ന മൊബൈല്‍ ഉപകരണങ്ങള്‍ക്കുമായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ്‌. SSID ബ്രോഡ്കാസ്റ്റ് ഫീച്ചര്‍ ഹോം വൈ-ഫൈ നെറ്റ് വര്‍ക്കില്‍ വളരെ പ്രയോജനകരമാണ്‌. സുരക്ഷ മെച്ചപ്പെടുത്താന്‍ SSID ബ്രോഡ്കാസ്റ്റ്സുരക്ഷാ ഫീച്ചര്‍ അസാദ്ധ്യമാക്കാം. അപ്പോള്‍ നിങ്ങളുടെ SSID അറിയുന്നവര്‍ അതു ടൈപ്പ് ചെയ്തു കൊടുത്താല്‍ മാത്രമേ കണക്ട് ചെയ്യാന്‍ പറ്റുകയുള്ളു.

5. MAC ഫില്‍റ്ററിംഗ് സാദ്ധ്യമാക്കുക

എല്ലാ വൈ-ഫൈ ഉപകരണവും മീഡിയാ ആക്സസ്സ് കണ്‍ട്രോള്‍ (MAC) വിലാസം അല്ലെങ്കില്‍ ഭൌതിക അതുല്യ തിരിച്ചറിയല്‍ ഉള്ളതാണ്‌. റൂട്ടറുകള്‍ അല്ലെങ്കില്‍ ആക്സസ്സ് പോയിന്‍റുകള്‍ അവയുമായി ബന്ധപ്പെടുന്ന എല്ലാ ഉപകരണങ്ങളുടെയും MAC വിലാസങ്ങള്‍ മെയിന്‍റൈന്‍ ചെയ്യുന്നു. MAC ഫില്‍റ്ററിംഗ് വഴി നമ്മളുടെ ഉപകരണങ്ങളുടെ MAC വിലാസങ്ങള്‍ റൂട്ടറുകള്‍ അല്ലെങ്കില്‍ ആക്സസ്സ് പോയിന്‍റുകളില്‍ കോണ്‍ഫിഗര്‍ ചെയ്താല്‍ ആ ഉപകരണങ്ങള്‍ക്ക് മാത്രമേ നെറ്റ്-വര്ഡക്ക് ഉപയോഗിക്കാന്‍ സാധിക്കൂ.

6. ഓരോ കമ്പ്യൂട്ടറിലും കൂടാതെ റൂട്ടറിലും ഫയര്‍വാളുകള്‍ സാദ്ധ്യമാക്കുക

റൂട്ടറിന്‍റെ ഫയര്‍വാള്‍ ഓണ്‍ ആണെന്ന് ഉറപ്പാക്കുക. മിക്കവാറും നെറ്റ് വര്‍ക്ക് റൂട്ടറുകളും നിര്‍മ്മിച്ചിരിക്കുക ഫയര്‍വാള്‍ കഴിവുകളുമായാണ്‌. ഇത് ഒരു ഫീച്ചര്‍ സാദ്ധ്യമാക്കാനോ അല്ലെങ്കില്‍ അസാദ്ധ്യമാക്കാനോ ഉള്ള ഓപ്ഷനാണ്‌. ഫയര്‍വാളിലെ സുരക്ഷാ ഫീച്ചറുകളില്‍ അജ്ഞാതമായ ഇന്‍റര്‍നെറ്റ് അഭ്യര്‍ത്ഥനകള്‍ തടയുക, അനാവശ്യ വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യുന്നത് തടയുക, മാല്‍വെയറില്‍ നിന്നും സ്പൈവെയറില്‍ നിന്നും സംരക്ഷിക്കുക മുതലായവ ഉള്‍ക്കൊള്ളുന്നു. കൂടാതെ സുരക്ഷാ നയങ്ങളും നിര്‍വ്വചിക്കുക,അതുവഴി അനാവശ്യമായതും അജ്ഞാതമായതുമായ കണക്ഷനുകള്‍ നിയന്ത്രിക്കപ്പെടുന്നു.

7. റൂട്ടര്‍ അല്ലെങ്കില്‍ ആക്സസ്സ് പോയിന്‍റ് സുരക്ഷിതമായ സ്ഥാനത്ത് വെയ്ക്കുക

വയര്‍ലസ്സ് സിഗ്നലുകള്‍ക്ക് ഭൌതികമായ അതിര്‍ത്തികള്‍ ഇല്ല. വയര്‍ലസ്സ് റൂട്ടറില്‍ നിന്നുള്ള സിഗ്നലുകള്‍ ഓഫീസ് ബില്‍ഡിംഗ് കടന്നോ അല്ലെങ്കില്‍ പടി കടന്ന് മറ്റൊരു അയല്‍വാസിയുടെ വീട്ടിലേയ്ക്കോ എത്തിയേക്കാം. മിക്ക വയര്‍ലസ്സ് റൂട്ടറുകള്‍ക്കും 100 അടി എന്ന സിഗ്നല്‍ പരിധിയുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് വയര്‍ലസ്സ് നെറ്റ് വര്‍ക്ക് കണ്ടെത്താനും ആക്സസ്സ് ചെയ്യാനും ഇടനല്‍കുന്നു. ഒരു വയര്‍ലസ്സ് ഹോം നെറ്റ് വര്‍ക്ക്  ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ആക്സസ്സ് പോയന്‍റിന്‍റെ അല്ലെങ്കില്‍ റൂട്ടറിന്‍റെ സ്ഥാനം അതിന്‍റെ പരിധി നിശ്ചയിക്കുന്നു. ഈ ഉപകരണങ്ങളുടെ സ്ഥാനം പരമാവധി വീട്ടിന്‍റെ മദ്ധ്യഭാഗത്തായി വെയ്ക്കുക. ജനലുകള്‍ക്ക് അടുത്ത് വെച്ച് ചോര്‍ച്ച കൂട്ടരുത്. സിഗ്നല്‍ സഞ്ചരിക്കും തോറും ദുര്‍ബ്ബലമായിരിക്കും.

8. വൈ-ഫൈ നെറ്റ് വര്‍ക്കുകളിലേയ്ക്ക് ഓട്ടോ-കണക്ഷനുകള്‍ അരുത്

മിക്ക കമ്പ്യൂട്ടറുകളും വയര്‍ലസ്സ് നെറ്റ് വര്‍ക്കിലേയ്ക്ക് ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യുന്ന ക്രമീകരണത്തില്‍ ഉള്ളവയായിരിക്കും. പക്ഷെ ഇത് ചെയ്യരുത്. ഇത് ഹാക്കര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. കൂടാതെ ആക്സസ്സ് പോയിന്‍റ് ക്രഡന്‍ഷ്യലുകള്‍ ചിട്ടപ്പെടുത്തണം, ഉപയോക്തൃനാമവും കൂടാതെ പാസ്വേഡും നിര്‍ബന്ധമായി ആവശ്യമാണ്‌.

9. സ്റ്റാറ്റിക് ഐപി വിലാസം ഉപകരണങ്ങള്‍ക്ക് നല്‍കുക

DHCP (Dynamic Host Configuration Protocol) ആണ്‌ ഉപകരണങ്ങള്‍ ഡൈനാമിക്കായി കണക്റ്റ് ചെയ്യുന്നതിനുള്ള കോണ്‍ഫിഗറേഷന്‍ വിവരങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. DHCP ഉള്ളപ്പോള്‍ നെറ്റ് വര്‍ക്ക് ക്രമീകരണങ്ങള്‍ മാനുവലായി നടത്തേണ്ടതില്ല. ഇത് മാനുവലായ ക്രമീകരണത്തിന്‍റെ സമയം ലാഭിക്കാനാണ്‌. പക്ഷെ അതേസമയം തന്നെ ആക്രമികള്‍ക്ക് ഇത് ദുരുപയോഗപ്പെടുത്തുകയും ചെയ്യാം. ഇതൊഴിവാക്കാന്‍ വയര്‍ലസ്സ് നെറ്റ് വര്‍ക്കിലേയ്ക്ക് കണക്റ്റ് ചെയ്യാന്‍ ഉപകരണങ്ങളില്‍ സ്റ്റാറ്റിക് ഐപി വിലാസം ഉപയോഗിക്കുക.
കടപ്പാട് : infosecawareness.in
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment