ഇനി മറ്റൊരു വിന്‍ഡോസ് പതിപ്പുണ്ടാവില്ല '10' ഒടുവിലത്തെ വേര്‍ഷന് മൈക്രോസോഫ്റ്റിന്രെ ചരിത്രത്തിലെ സുപ്രധാനമായ ഒരു തീരുമാനവും വന്നിരിക്കുന്നു. ഇനി വിന്‍ഡോസ് 10 ന്റെ പരിഷ്‌ക്കിരിച്ച വേര്‍ഷനുകളാകും കമ്പനി പുറത്തിറക്കുക.
മൈക്രോസോഫ്റ്റിലെ ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ജെറി നിക്‌സണ്‍ ആണ് കഴിഞ്ഞ ദിവസം ഒരു കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് 10 'ഒടുവിലത്തെ വേര്‍ഷന്‍' ആയിരിക്കുമെന്ന് പ്രസ്താവിച്ചത്. മൈക്രോസോഫ്റ്റ്.സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, ഡെസ്ക്ടോപ് എന്നിവക്കെല്ലാം ഒറ്റ ഓപറേറ്റിങ് സിസ്റ്റമെന്ന വിശേഷണവുമായി തുടങ്ങിയ വിന്‍ഡോസ് 10ന് ശേഷം ഇനി മറ്റൊരു വേര്‍ഷനുണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.
വിന്‍ഡോസ് 1.0 ആണ് 1985ലാണ് പുറത്തിറങ്ങിയത് പിന്നീട് മൂന്ന് ദശകങ്ങളിലായി വിവിധ പതിപ്പുകള്‍ പുറത്തിറങ്ങി. എക്‌സ്പി, വിഡോസ് വിസ്ത, വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവ ഏറ്റവും ഒടുവിലിറങ്ങിയ വിന്‍ഡോസ് പതിപ്പുകള്‍. പിന്നീടാണ് വിന്‍ഡോസ് 9 ഒഴിവാക്കി 10ലേക്ക് എത്തിയത്.
മൈക്രോസോഫ്റ്റിന്റെ ഷിക്കാഗോയില്‍ നടന്ന 'ഇഗ്നൈറ്റ് കോണ്‍ഫറന്‍സി'ലാണ് നിക്‌സണ്‍ ഇക്കാര്യം പറഞ്ഞത്. പക്ഷേ എന്തായിരിക്കും വിന്‍ഡോസിന്റെ അടുത്ത പടിയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗൂഗിള്‍ ക്രോം പോലെയുള്ളവ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെങ്കിലും വേര്‍ഷന്‍ നമ്പരുകളൊന്നും ആരും ശ്രദ്ധിക്കാറില്ല. അതുപോലെ അപ്ഡേഷന്റെ കാര്യത്തില്‍ 11, 12 എന്നിവയിലേക്ക് വിന്‍ഡോസ് കടക്കുമെങ്കിലും വേര്‍ഷനുകളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടാത്ത വിധമായിരിക്കുമെന്ന് ചില വിദഗ്ദര്‍ നിരീക്ഷണം നടത്തുന്നു. വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് മാത്രം കരുതുന്ന കാലം.
കടപ്പാട് : ഏഷ്യാനെറ്റ്
Blogger Comment
Facebook Comment