വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റം സുരക്ഷിതമാക്കാം..


മിക്കവാറും എല്ലാവരും വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്ത് ഉപയോഗിക്കുന്നവരാണ്. മിക്കവാറും ഇന്‍റര്‍നെറ്റില്‍ കാണുന്ന പല ലിങ്കുകളില്‍ കയറിനോക്കുകയും, സൈറ്റുകളിലും നിന്നും മറ്റും പല ഫയലുകള്‍ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയും മറ്റും ചെയ്യാറുണ്ട്. ചില സൈറ്റുകളില്‍ കയറുമ്പോള്‍ നമ്മള്‍ അറിയാതെ നമ്മുടെ സിസ്റ്റത്തില്‍ പല മാല്‍വെയറുകളും ഇന്‍സ്റ്റോള്‍ ആകുകയും അത് നമ്മളുടെ കമ്പ്യൂട്ടറിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യാറുണ്ട്.  ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നമ്മള്‍ക്ക് ഈ പ്രശ്നം പരിഹരിക്കാം. 

വിന്‍ഡോസില്‍ രണ്ടുതരം യൂസര്‍ അക്കൗണ്ടുകള്‍ ഉണ്ട്.

1. സ്റ്റാന്‍ഡാര്‍ഡ് യൂസര്‍ (Standard User):  ഈ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോല്‍,  മറ്റു യൂസേര്‍സിനേയോ കമ്പ്യൂട്ടറിന്‍റെ സെക്യൂരിറ്റിയേയോ ബാധിക്കാത്ത രിതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ മാത്രമേ സാധിക്കൂ. അതായത് ആ യുസര്‍ക്ക് സിസ്റ്റത്തില്‍ ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ല. Date and Time മാറ്റുന്നതിനോ, Network address മാറ്റുന്നതിനോ, പുതിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനോ ഒന്നും പറ്റുകയില്ല.
2. അഡ്മിനിസ്ട്രേറ്റര്‍ (Administrator): ഈ യൂസര്‍ക്ക് കമ്പ്യൂട്ടറില്‍ എന്തും ചെയ്യുവാനുള്ള പെര്‍മിഷന്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ഈ യൂസറായി ലോഗിന്‍ ചെയ്തു കാണുന്ന സൈറ്റികളിലെല്ലാം കയറിയാല്‍ ആ സൈറ്റിലെ മാല്‍വെയറുകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ മാറ്റം വരുത്തിയേക്കാം. അതുകൊണ്ട് കമ്പ്യൂട്ടറില്‍ ആവശ്യം ഇല്ലാതെ അ‍ഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യരുത്.
വിന്‍ഡോസ് Control Panel ലില്‍നിനോക്കുക..
 

പക്ഷേ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഒരു യൂസര്‍ അക്കൗണ്ട് ഉണ്ടാക്കുന്നുണ്ട്, ഇത് അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ആണ്. ഈ അക്കൗണ്ടില്‍ ആണ് നമ്മളെല്ലാവരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്. ഇത് നിങ്ങളുടെ സിസ്റ്റത്തിന്‍റെ സെക്യൂരിറ്റിയെ ബാധിച്ചേക്കാം. അതിനാല്‍ ഈ അക്കൗണ്ട് സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടാക്കി മാറ്റണം. എപ്പോഴെങ്കിലും സിസ്റ്റത്തില്‍ ഒരു മാറ്റം വരുത്തണം എങ്കില്‍മാത്രം അ‍ഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുക. നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക.

ഇത് എങ്ങനെ ചെയ്യാം എന്നുനോക്കാം;

1. ആദ്യമായി  താഴെ ചിത്രത്തില്‍ കാണുന്നതുപോലെ Computer റൈറ്റ് ക്ലിക്ക് ചെയത് Manage എടുക്കുക.

2 .ഇപ്പോള്‍ Computer Management എന്ന വിന്‍ഡോ കിട്ടും. അവിടെ ഇടതു വശത്ത് Local Users and Groups എന്നതില്‍ Users സെലക്ട് ചെയ്യുക.
വലതുവശത്ത് ഈ സിസ്റ്റത്തിലെ എല്ലാ യൂസര്‍ അക്കൗണ്ടുകളും കാണാം. അവിടെ ഒരു ആരോമാര്‍ക്ക്() കാണുന്ന അക്കൗണ്ടുകള്‍ Disabled ആണ്. അതായത് ആ അക്കൗണ്ടുകള്‍ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ആദ്യമായി Administrator അക്കൗണ്ട് നമുക്ക് Enable ചെയ്യണം.

അതിന് Administrator അക്കൗണ്ട് ഡബിള്‍ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ Administrator അക്കൗണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക

3. ഇവിടെ  Account is disabled  എന്ന ഓപ്ഷനിലെ സെലക്ഷന്‍ മാറ്റി OK കൊടുക്കുക.

4. ഈ അക്കൗണ്ട് Administrators എന്ന ഗ്രൂപ്പില്‍ തന്നെ അല്ലേ എന്ന് ഉറപ്പിക്കാന്‍ Member Of എന്ന ടാബ് എടുക്കുക. 

5. Administrators എന്ന ഗ്രൂപ്പ് ഇവിടെ കാണുന്നുണ്ടെങ്കില്‍ ഈ യൂസര്‍ Administrator തന്നെ ആണ്. ചില സിസ്റ്റത്തില്‍ ഇതു കൂടാതെ മറ്റു ഗ്രൂപ്പിലും ഈ യൂസര്‍ ഉണ്ടായിരിക്കും. പക്ഷെ Administrators  എന്ന ഗ്രൂപ്പ് ഇവിടെ കാണിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

6. ഇനി വേണ്ടത് ഈ അക്കൗണ്ടിന് പാസ്സ് വേര്‍ഡ് ഇടുക എന്നതാണ്. അതിന് അക്കൗണ്ടില്‍ റൈറ്റ് ബട്ടണ്‍ കൊടുത്ത് Set Password എന്ന് കൊടുക്കുക.

7. Proceed കൊടുക്കുക.

8. പാസ്സ് വേര്‍ഡ് കൊടുത്ത് Confirm ചെയ്യുക. ഇനി ഇതായിരിക്കും Administrator അക്കൗണ്ടിന്‍റെ പാസ്സ് വേര്‍ഡ്.

9. ഇനി നമ്മളുടെ അക്കൗണ്ടിനെ (സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍ ഉണ്ടാക്കിയ അക്കൗണ്ട്) Standard user അക്കൗണ്ട് ആക്കി മാറ്റാം.
അതിന് ആ അക്കൗണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക.

10. General ടാബില്‍ Full name, Description,  തുടങ്ങിയവ വേണമെങ്കില്‍ കൊടുക്കാം.

   a. User cannot change password എന്ന ഒപ്ഷന്‍ കൊടുത്താല്‍ ഈ യൂസര്‍ക്ക് സ്വന്തം പാസ്സ് വേര്‍ഡ് മാറ്റാന്‍ പറ്റില്ല.
   b. Password never expires: വിന്‍ഡോസില്‍ 42 ദിവസമാണ് ഒരു പാസ്സ് വേര്‍ഡ് ഉപയോഗിക്കാന്‍ പറ്റൂ. യൂസര്‍ 42 ദിവസം കഴിഞ്ഞ് നിര്‍ബന്ധമായും പാസ്സ് വേര്‍ഡ് മാറ്റിയിരിക്കണം. ഇവിടെ സെലക്ഷന്‍ മാറ്റിയാല്‍ പാസ്സ് വേര്‍ഡ് Expire ആകില്ല.

11. Member Of ടാബില്‍ Administrators എന്ന ഗ്രൂപ്പ് സെലക്ട് ചെയ്ത് Remove ക്ലിക്ക് ചെയ്യുക. അവിടെ Users എന്ന ഗ്രൂപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
എല്ലാം ചെയ്തതിനു ശേഷം Apply കൊടുക്കുക തുടര്‍ന്ന് OK കൊടുത്ത് സിസ്റ്റം Restart ചെയ്യുക.

ഇനി എപ്പോഴും Standard User അക്കൗണ്ടില്‍ മാത്രം ലോഗിന്‍ചെയ്യുക. ആവശ്യമുള്ളപ്പോള്‍ Switch User വഴി അഡ്മിനിസ്ട്രേറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുക.

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment