ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം കൈയെഴുത്തിനുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. ഗൂഗിള്‍ ഹാന്‍ഡ്‌റ്റൈിംഗ് ഇന്‍പുട്ട് എന്ന ആപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ ആന്‍ഡ്രോയിഡ് ഫോണുകളിൽ ഇന്‍റർനെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
മാത്രമല്ല, ഈ ആപ്പ് ഉപയോഗിച്ച് സ്‌ക്രീനില്‍ കൈകൊണ്ടോ സാംസംഗ് നോട്ട് പോലെയുള്ള ഫോണുകളോടൊപ്പമുള്ള സ്‌റ്റൈലസ് പെന്‍ ഉപയോഗിച്ചോ എഴുതാം. മലയാളം ഉള്‍പെടെ 82 ഭാഷകളെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ ഇന്‍പുട്ട് ആപ്പ്. അറബി ഉള്‍പ്പെടെ ഭാഷകളില്‍ വോയിസ് ഇന്‍പുട്ടും ഈ ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിലവില്‍ വോയിസ് ഇന്‍പുട്ട് ലഭ്യമല്ല.
ആദ്യമായി പ്ലേ സ്റ്റോറില്‍ നിന്നും Google Handwriting Input എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് വരുന്ന Policy Agreement വിന്‍ഡോയില്‍ OK കൊടുക്കുക.
ഇപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ മൂന്ന് കാര്യങ്ങള്‍ നമ്മള്‍ കോണ്‍ഫിഗര്‍ ചെയ്യേണ്ടതുണ്ട്.
ഒന്നാമതായി Enable Google Handwriting Input സെലക്ട് ചെയ്യുക.
പിന്നീട് വരുന്ന വിന്‍ഡോയില്‍ Google Handwriting Input എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് OK കൊടുത്ത് Confirm ചെയ്യുക
അവിടെ Use system language എന്നത് disable ചെയ്ത് താഴെ കാണുന്ന ഭാഷയില്‍നിന്നും നമ്മള്‍ക്ക് ആവശ്യമുള്ളത് സെലക്ട് ചെയ്യുക. ഇവിടെ ഇംഗ്ലീഷും മലയാളവും സെലക്ട് ചെയ്തിരിക്കുന്നു.
അടുത്തതായി Download languages എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നമ്മള്‍ സിലക്ട് ചെയ്തിരിക്കുന്ന ഭാഷകള്‍ ഡൗണ്‍ലോഡു ചെയ്യുക. ഇത് നമ്മുടെ ഇന്‍റര്‍നെറ്റിന്‍റെ സ്പീഡും അതുപോലെ തിരഞ്ഞെടുത്തിരിക്കുന്ന ഭാഷക്കും അനുസരിച്ച് സമയം എടുക്കും.
ഇപ്പോള്‍ ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞു. ഇനി Select Google Handwriting Input എന്ന ഓപ്ഷന്‍ എടുത്ത് Malayalam Google Handwriting Input തിരഞ്ഞെടുക്കാം.
****************************************************************
Blogger Comment
Facebook Comment