രാത്രി 9 മണി മുതല്‍ രാവിലെ 7 മണിവരെ ഏതു നെറ്റ് വര്‍ക്കിലേക്കും സൌജന്യമായി വിളിയെന്ന ബിഎസ് എന്‍എല്ലിന്റെ പുതിയ ഓഫര്‍ ചിലപ്ലാനുകള്‍ക്ക് മാത്രം. ഇതോടെ ഓഫര്‍ ലഭിക്കുമെന്ന് വിശ്വസിച്ച് രാത്രി വന്‍തോതില്‍ ഫോണ്‍വിളി നടത്തിയവര്‍ വെട്ടിലായി.
ബ്രോഡ്ബാന്‍ഡ്, ജനറല്‍ പ്ലാനുകളിലായി 27 എണ്ണത്തില്‍ മാത്രമേ രാത്രികാല സൌജന്യ ഫോണ്‍വിളി ലഭിക്കൂ എന്ന് ബിഎസ് എന്‍എല്‍ വ്യക്തമാക്കി. ഓഫര്‍ ലഭിക്കില്ലാത്ത പ്ലാനുകളുടെ പട്ടിക എല്ലാ ബിഎസ് എന്‍എല്‍ ഓഫീസുകളിലും എത്തിച്ചിട്ടുണ്ട്.
ബിഎസ് എന്‍എല്‍ ലാന്‍ഡ്ഫോണ്‍ കണക്ഷന്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്നവര്‍ക്കാണ് പ്രധാനമായും പുതിയ ഓഫര്‍ ലഭ്യമല്ലാത്തത്.
കൂടുതല്‍ അറിയാന്‍ ബിഎസ് എന്‍എല്ലിന്റെ 1800 345 1500 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുക.
0 comments:
Post a Comment