നിലവില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയവ പരീക്ഷണത്തിനായി, വിന്‍ഡോസ് കളയാതെ (ഡുവല്‍ ബൂട്ട്) എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്. ഉബുണ്ടു ഡെസ്ക്ടോപ്പ്15.04 എന്നതാണ് പുതിയ പതിപ്പ് ഇത് ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു ജി ബി ഫയല്‍ സൈസ് ഉള്ളതുമാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം.
ഉബണ്ടു ഡൗണ്‍ലോഡു ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കാം. ഇവിടെ നിന്നും ടോറെന്‍റ് വഴിയോ, ഡയറക്ട് ആയോ ഡൗണ്‍ലോഡു ചെയ്യാം.
എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നോ യു എസ് ബി യില്‍നിന്നോ ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. അതുകൊണ്ട് ഡൗണ്‍ലോഡു ചെയ്ത ഉബണ്ടു ഓരു ഡിവിഡി യീലോ പെന്‍ഡ്രൈവിലോ ആക്കുക. ഇനി ഡിവിഡിയില്‍ നിന്നോ യു എസ് ബി യില്‍നിന്നോ ബൂട്ട് ചെയ്യുക.
കുറിപ്പ് :
1. ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറിലെ ഫ്രീ സ്പെയിസില്‍ ലിനക്സ് പാര്‍ട്ടീഷന്‍ ഉണ്ടാക്കി ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതാണ്.
2. യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ.
ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , Install Ubuntu അമര്‍ത്തുക
Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.
മിനിമം ഹാര്‍ഡ് ഡിസ്ക് സ്പെയിസ്, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവയെല്ലാം ഇവിടെ കാണാം. Continue കൊടുത്ത് മുന്നോട്ട് പോകാം.
ഉബണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മൂന്ന് ഓപ്ഷന്‍സ് ഇവിടെ കാണാം. നമ്മള്‍ നിലവിലെ വിന്‍ഡോസ് കളയാതെ വിന്‍ഡോസ് പാര്‍ട്ടീഷനിലെ ഫ്രീസ്പെയിസ് ഉപയോഗിച്ചാണ് ഉബണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. അതിനാല്‍ Something else ഓപ്ഷന്‍ തിരഞ്ഞെടുത്ത് Continue കൊടുത്ത് മുന്നോട്ട് പോകാം.
ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് root, swap എന്ന രണ്ട് പാര്‍ട്ടീഷനുകള്‍ വേണം.
/home, /var, /usr തുടങ്ങിയ പാര്‍ട്ടീഷനുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. എന്നാല്‍ ഒരു സാധാരണ സിസ്റ്റത്തില്‍ റൂട്ട്, സ്വാപ്പ് എന്നിവ മാത്രം സൃഷ്ടിച്ചാലും മതിയാകും.
കമ്പ്യൂട്ടറിലെ നിലവിലുള്ള ഡ്രൈവുകള്‍ ഇവിടെ കാണാം. വിന്‍ഡോസ് ഉള്ള ഒരു കമ്പ്യൂട്ടറിലിലാണ് ഇത്തരത്തില്‍ ഒരു ലേയൌട്ട് കാണപ്പെടുക.
പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്.
ലിനക്സില്‍ ഹാര്‍ഡ് ഡിസ്കുകള്‍ sda, sdb, sdc, sdd എന്നിങ്ങനെ ആണ് പേരുകൊടുക്കുന്നത്. ആദ്യത്തെ ഡിസ്കിന് sda എന്നും രണ്ടാമത്തെ ഡിസ്കിന് sdb എന്നും മൂന്നാമത്തേതിനും നാലാമത്തേതിനും യഥാക്രമം sdc, sdd എന്നുമായിരിക്കും പേര്.
sata, usb disk തുടങ്ങിയവയ്ക്ക് sda, sdb, sdc, sdd എന്നും, IDE ഡിസ്കുകള്‍ക്ക് hda, hdb, hdc, hdd എന്നിങ്ങനെയും ആയിരിക്കും പേരുകൊടുക്കുന്നത്.
പാര്‍ട്ടീഷനുകള്‍ക്ക് 1,2,3 എന്നിങ്ങനെ ക്രമനമ്പര്‍ കൊടുത്തിരിക്കും. ഉദാഹരണത്തിന് ആദ്യത്തെ ഹാര്‍ഡ് ഡിസ്കിലെ ആദ്യത്തെ പാര്‍ട്ടീഷന് sda1 എന്നാണ് പേര്
ഫ്രീ-സ്പേസ് ഇല്ലെങ്കില്‍ ഡാറ്റ മാറ്റിയ ഡ്രൈവുകള്‍ ഡിലീറ്റ് ചെയ്ത് പുതിയ ലിനക്സ് പാര്‍ട്ടീഷന്‍ നിര്‍മ്മിക്കാവുന്നതാണ്. ഡിലീറ്റ് ചെയ്യപ്പെട്ട സ്ഥലം ഫ്രീ-സ്പേസ് ആയി കാണാവുന്നതാണ്.
താഴെ ചിത്രം നോക്കുക. ഇവിടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ കാണാം. sda യും sdb യും, അതില്‍ sdb ഒരു usb ഡ്രൈവാണ്.
sda യില്‍ രണ്ട് പാര്‍ട്ടീഷനുകളാണ് ഉള്ളത്. 26 ജീബി ഫ്രീ-സ്പെയിസും ഉണ്ട്. നമുക്ക് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് ആദ്യത്തെ ഹാര്‍ഡ് ഡിസ്കിലെ ഫ്രീ-സ്പെയിസില്‍ ആയതുകൊണ്ട് sda യുടെ താഴെ കാണുന്ന ഫ്രീ-സ്പെയിസ് വേണം സെലക്ട് ചെയ്യാന്‍
root പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിന് ഫ്രീ-സ്പേസില്‍ ക്ലിക്ക് ചെയ്ത് + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ.
തുടര്‍ന്നുവരുന്ന മെനുവില്‍ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്,
1) പാര്‍ട്ടീഷന്‍ സൈസ് - ഇവിടെ 15ജീബി കൊടുത്തിരിക്കുന്നു. മിനിമം 7 ജീബിയാണ് വേണ്ടത്.
2) യൂസ് ആസ് - ഇവിടെ Ext4 ആയി കൊടുക്കണം
3) മൌണ്ട് പോയിന്റ് - ഇത് റൂട്ട് / എന്ന് കൊടുക്കണം. താഴെത്തെ ചിത്രത്തില്‍ കാണുന്നതുപോലെ.
സ്വാപ്പ് (swap) എന്ന ഒരു പാര്‍ട്ടീഷന്‍ ഉണ്ടാക്കേണ്ടതുണ്ട്. അതിനായി + എന്ന ബട്ടണ്‍ അമര്‍ത്തുക.
കമ്പ്യൂട്ടറിലെ മെമ്മറിയുടെ (RAM) ഇരട്ടിയോളം സ്വാപ്പ് വേണ്ടിവരും. ഏറ്റവും കുറഞ്ഞത് തുല്യമെങ്കിലും ആയിരിക്കണം. ഉദാഹരണത്തിന് 512MB RAM ഉള്ള ഒരു കമ്പ്യൂട്ടറില്‍ 1GB (1024 MB) സ്ഥലം swap ആയി കൊടുത്താല്‍ മതി. ഒരു മിഥ്യാ മെമ്മറിയായി ഇത് പ്രവര്‍ത്തിക്കും.
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .
OK കൊടുക്കുക,
ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം Install Now കൊടുക്കുക.
ഇന്‍സ്റ്റലേഷന്‍റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും. Continue കൊടുത്ത് മുന്നോട്ട് പോകാം.
ടൈം സോണ്‍ കൊടുത്ത് മുന്നോട്ട് പോകാം.
കീ ബോര്‍ഡ് ലേഒൗട്ട്
യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്
ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍, ഇന്‍സ്റ്റലേഷന്‍ മീഡിയ (CD/USB എന്നിവ) മാറ്റി റീബൂട്ട് ചെയ്യുക
ഇത് ബൂട്ട് ലോഡര്‍ മെനു. ഇപ്പോള്‍ ഉബണ്ടു ആണ് സെലക്ട് ആയിരിക്കുന്നത്. എന്‍റര്‍ കീ പ്രസ്സ് ചെയ്ത് ലിനക്സ് ലോഡുചെയ്യാം. ഇല്ലെങ്കില്‍ 10 സെക്കന്‍റ് കാത്തിരിക്കുക.
ഇന്‍സ്റ്റലേഷന്‍റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും. Continue കൊടുത്ത് മുന്നോട്ട് പോകാം.
ടൈം സോണ്‍ കൊടുത്ത് മുന്നോട്ട് പോകാം.
കീ ബോര്‍ഡ് ലേഒൗട്ട്
യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്
ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍, ഇന്‍സ്റ്റലേഷന്‍ മീഡിയ (CD/USB എന്നിവ) മാറ്റി റീബൂട്ട് ചെയ്യുക
ഇത് ബൂട്ട് ലോഡര്‍ മെനു. ഇപ്പോള്‍ ഉബണ്ടു ആണ് സെലക്ട് ആയിരിക്കുന്നത്. എന്‍റര്‍ കീ പ്രസ്സ് ചെയ്ത് ലിനക്സ് ലോഡുചെയ്യാം. ഇല്ലെങ്കില്‍ 10 സെക്കന്‍റ് കാത്തിരിക്കുക.
വിന്‍ഡോസ് ലോഡുചെയ്യണമെങ്കില്‍ 10 സെക്കന്‍റിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസ് തിരഞ്ഞെടുക്കാം.
ഉബണ്ടു തിരഞ്ഞെടുത്താല്‍ ഇതുപോലൊരു സ്ക്രീനായിരിക്കും കാണുക. ഇതില്‍ ഇടതുവശത്തുള്ള ലൗഞ്ചറില്‍ ചില ആപ്ലിക്കേഷനുകളുടെ ഷോര്‍ട്കട്ട് ഉണ്ടായിരിക്കും. അവിടെ ഇല്ലാത്തവ ലൗഞ്ചറിലെ ആദ്യത്തെ ഐക്കണില്‍ ക്ലിക്കുചെയ്ത് സെര്‍ച്ച് ചെയ്യാവുന്നതാണ്.
നിലവിലെ വിന്‍ഡോസ് പാര്‍ട്ടീഷനുകളും ഇവിടെ കാണാം.
ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ലൗഞ്ചറില്‍നിന്നും കളയുന്നതിന് ആ ആപ്ലിക്കേഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് unlock from Launcher എന്ന് കൊടുത്താല്‍ മതി.
Logout, Shutdown, Restart എന്നീ ഓപ്ഷനുകള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ സെറ്റിഗ്സ് ഐക്കണില്‍ ക്ലിക്കുചെയ്ത് എടുക്കാം.
ബൂട്ട് ഓര്‍ഡര്‍ മാറ്റുന്നതെങ്ങനെ?
കംമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തുകഴിഞ്ഞ് 10 സെക്കന്‍റിനുള്ളില്‍ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റം വേണമെന്ന് തിരഞ്ഞെടുത്തില്ലെങ്കില്‍ ഡിഫോള്‍ട്ട് ആയി സെറ്റുചെയ്തിരിക്കുന്ന ഉബണ്ടു ആയിരിക്കും ലോഡുചെയ്യുന്നത്.
നിങ്ങള്‍ കൂടുതലായും വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ഡിഫോള്‍ട്ടായി വിന്‍ഡോസ് സെറ്റുചെയ്യാവുന്നതാണ്.
അതിനായി ബൂട്ട് മെനു ശ്രദ്ധിക്കുക. ഇവിടെ 5 ഓപ്ഷനുകള്‍ ആണ് കാണുന്നത്. അത് 0,1,2,3,4 എന്ന് നമ്പര്‍ കൊടുക്കാം. അതായത് ആദ്യത്തെ ഓപ്ഷന് (ഉബണ്ടു) 0 എന്നും അവസാനത്തെ ഓപ്ഷന് (വിന്‍ഡോസ്) 4 എന്നുമാണ് നമ്പര്‍ കൊടുക്കേണ്ടത്.
ഈ ഓപ്ഷനുകള്‍ നമുക്ക് ആവശ്യമുള്ളതിനാല്‍ എഴുതി വയ്ക്കുന്നത് നന്നായിരിക്കും.
ഇനി ഉബണ്ടു ലോഡ്ചെയ്ത് ലോഗിന്‍ ചെയ്യുക. ഡിഫോള്‍ട്ട് ഓപ്ഷന്‍ മാറ്റുന്നതിന് /etc/default/grub എന്ന കോണ്‍ഫിഗരേഷന്‍ ഫയലില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
ഉബണ്ടു ടെര്‍മിനല്‍ കിട്ടുന്നതിന് Ctrl + Alt + T എന്നീ കീകള്‍ ഒരുമിച്ച് പ്രസ്സ് ചെയ്യുക.
ടെര്‍മിനലില്‍ sudo gedit /etc/default/grub എന്ന് ടൈപ്പ് ചെയ്ത് കോടുക്കുക. /etc/default/grub എന്ന കോണ്‍ഫിഗരേഷന്‍ ഫയല്‍ ഒരു ടെക്സ്റ്റ് എഡിറ്ററില്‍ ഓപ്പണാകും.
ചിത്രത്തില്‍ കാണുന്നതുപോലെ GRUB_DEFAULT=0 എന്നതുമാറ്റി GRUB_DEFAULT=4 എന്നാക്കുക.
10 സെക്കന്‍റ് ടൈം മാറ്റണമെങ്കില്‍ GRUB_TIMEOUT=10 എന്നതും മാറ്റാം. ഇവിടെ 5 സെക്കന്‍റാക്കി മാറ്റിയിരിക്കുന്നത് നോക്കുക.
ഫയലില്‍ മാറ്റം വരുത്തിയതിനു ശേഷം Save ചെയ്ത് Close ചെയ്യുക.
വീണ്ടും ടെര്മിനലില്‍ sudo update-grub എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ കീ അമര്‍ത്തുക. ഇനി സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഡിഫോള്‍ട്ടായി വിന്‍ഡോസ് സെറ്റായിരിക്കുന്നത് കാണാം
0 comments:
Post a Comment