വിന്‍ഡോസ് സിസ്റ്റം ഹാക്കുചെയ്യാം..
നിങ്ങള്‍ക്ക് പാസ്സ് വേര്‍ഡ് ഉള്ള ഒരു വിന്‍ഡോസ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ ആ സിസ്റ്റത്തിന്‍റെ പാസ്സ് വേര്‍ഡ് അറിയണം. പാസ്സ് വേര്‍ഡ് അറിയില്ലെങ്കിലും നമുക്ക് ഒരു വിന്‍ഡോസ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. അത് എങ്ങനെ എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
ലോഗിന്‍ ചെയ്യുന്നതിന് മുമ്പേ തന്നെ കമാന്‍റ് പ്രോംപ്റ്റ് ഉപയാഗിച്ചാണ് വിന്‍ഡോസ് പാസ്സ് വേര്‍ഡ് ഹാക്കുചെയ്യുന്നത്. ലോഗിന്‍ ചെയ്യാതെ കമാന്‍റ് പ്രോംപ്റ്റ് എടുക്കുന്നതിന് നമുക്ക് ഒരു ബൂട്ടബിള്‍ CD ആവശ്യമാണ്. ഏതെങ്കിലും ലിനക്സ് ലൈവ് CD യോ വിന്‍ഡോസിന്‍റെ തന്നെ ബൂട്ടബിള്‍ CD ഉപയോഗിച്ചോ വളരെ എളുപ്പത്തില്‍ ഇത് സാധിക്കും.
വിന്‍ഡോസിന്റെ ബൂട്ടബിള്‍ CD ഉപയോഗിച്ച് വിന്‍ഡോസ് പാസ്സ് വേര്‍ഡ് ഹാക്കുചെയ്യുന്നത് എങ്ങനെ?
ആദ്യമായി ഹാക്കുചെയ്യേണ്ട സിസ്റ്റം ഒരു വിന്‍ഡോസ് ബൂട്ടബിള്‍ CD അല്ലെങ്കില്‍ USB ഉപയോഗിച്ച് ബൂട്ടുചെയ്യുക.
ഫയല്‍ ലോഡിങ് കഴിഞ്ഞ് Install Windows എന്ന സ്ക്രീനില്‍ Shift + F10 കൊടുക്കുക.
ഇപ്പോള്‍ വിന്‍ഡോസ് കമാന്റ് പ്രോംപ്റ്റ് കിട്ടും.
C: എന്ന് കൊടുത്ത് Enter കൊടുക്കുക
പിന്നീട് cd Windows\System32 എന്ന് കൊടുത്ത് Enter കൊടുക്കുക.
ഇനി move Magnify.exe Magnify-back.exe എന്ന് കൊടുത്ത് വിന്‍ഡോസിലെ മാഗ്നിഫയര്‍ എന്ന ഫയലിന്‍റെ പേരുമാറ്റുക.
അടുത്തതായി വിന്‍ഡോസ് കമാന്‍റ് പ്രോംപ്റ്റിനെ കോപി ചെയ്ത് മാഗ്നിഫയര്‍ എന്ന പേരില്‍ ആക്കണം. അതിന്
copy cmd.exe Magnify.exe എന്ന് കൊടുത്ത് Enter കൊടുക്കുക.
വിന്‍ഡോസ് റീസ്റ്റാര്‍ട്ട് ചെയ്യാം. ലോഗിന്‍ ചെയ്യുന്ന വിന്‍ഡോയില്‍ ചിത്രത്തില്‍ കാണുന്നതുപോലെ Magnifier ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിന്‍ഡോസ് കമാന്റ് പ്രോംപ്റ്റ് തുറക്കും. (കാരണം നമ്മള്‍ നേരത്തെ തന്നെ cmd.exe യെ Magnify.exe എന്ന പേരിലേക്ക്മാറ്റിയിരുന്നല്ലോ).
ഇപ്പോള്‍ കിട്ടുന്ന കമാന്‍ഡ് പ്രോംപ്റ്റ് അഡ്മിന്സ്ട്രേറ്റര്‍ പ്രിവിലേജോടു കൂടിയാണ്. അതിനാല്‍ ഇവിടെ നമുക്ക് പുതിയ യൂസറെ ഉണ്ടാക്കാനോ, പാസ്സ് വേര്‍ഡ് മാറ്റാനോ, പാര്‍ട്ടീഷന്‍ ഉണ്ടാക്കാനോ എല്ലാം സാധിക്കും.
bles എന്ന പേരില്‍ ഒരു പുതിയ യൂസറെ ഉണ്ടാക്കി പാസ്സ് വേര്‍ഡ് സെറ്റുചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
net user bles /add * എന്ന് കൊടുത്ത് Enter കീ പ്രസ്സ് ചെയ്യുക. തുടര്‍ന്ന് പാസ്സ് വേര്‍ഡ് കൊടുത്തു് Confirm ചെയ്യുക.
ഇനി ഈ യൂസറെ അഡ്മിനിസ്ട്രേറ്റര്‍ ആക്കുന്നതിന് net localgroup administrators /add bles എന്ന് കൊടുത്ത് Enter കീ പ്രസ്സ് ചെയ്യുക.
എല്ലാ വിന്‍ഡോയും അടച്ച് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
ഇപ്പോള്‍ ലോഗിന്‍സ്ക്രീനില്‍ നമ്മള്‍ പുതിയതായി ഉണ്ടാക്കിയ യൂസറെ കാണാം. ആ യൂസറായി നിങ്ങള്‍ക്ക് ലോഗിന്‍ചെയ്ത് സിസ്റ്റം ഉപയോഗിക്കാം.
ലിനക്സ് ലൈവ് CD ഉപയോഗിച്ച് വിന്‍ഡോസ് പാസ്സ് വേര്‍ഡ് ഹാക്കുചെയ്യുന്നത് എങ്ങനെ എന്നറിയാന്‍ ഈ പോസ്റ്റ് നോക്കുക http://goo.gl/WuUMWr
മറ്റു സോഫ്റ്റ് വെയറുകള്‍ ഒന്നും ഇല്ലാതെ വിന്‍ഡോസ് 7 പാസ്സ് വേര്‍ഡ് ഹാക്കുചെയ്യുന്നത് എങ്ങനെ എന്നറിയാന്‍ ഈ പോസ്റ്റ് നോക്കുക http://goo.gl/21JznH
0 comments:
Post a Comment