പലരും ലിനക്സ് ഉപയോഗിക്കാന്‍ പ്രയാസമാണ് എന്ന് കരുതിയാണ് അത് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ മടിക്കുന്നത്. അതിന് ഇതാ ഒരു പരിഹാരം. ഉബുണ്ടു സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പഠിക്കാം. ഉപയോഗിച്ചതിനു ശേഷം ഇഷ്ടപ്പെട്ടാല്‍ ഡൗണ്‍ലോഡുചെയ്ത് സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം.
ലിനക്സ് കെർണൽ 3.13 പ്രവർത്തിക്കുന്ന, ഉബുണ്ടു 14.04.2 എൽ ടി എസ് ആണ് ബ്രൈസര്‍ വഴി ഉപയോഗിക്കാന്‍ പറ്റുന്നത്. പുതിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതുള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് ഒരു ഉബണ്ടു സിസ്റ്റത്തിലെ മുഴുവന്‍ ഓപ്ഷനുകളും ഈ ഓണ്‍ലൈന്‍ ടൂറില്‍ ചെയ്യാവുന്നതാണ്. പക്ഷെ ഇത് നിങ്ങള്‍ക്ക് സേവ് ചെയ്ത് വെക്കുവാന്‍ കഴിയില്ല. ഉപയോഗിച്ച് നോക്കുന്നതിന് http://tour.ubuntu.com/en ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചില പെയ്‍ഡ് പ്ലാനുകളെ പറ്റി അറിയുവാന്‍ ഈലിങ്ക് നോക്കുക https://icebergs.io
0 comments:
Post a Comment