വിന്‍‍ഡോസും ലിനക്സും ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം

നിലവില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്നു ലിനക്സ്, ഉബുണ്ടു തുടങ്ങിയവ പരീക്ഷണത്തിനായി, വിന്‍ഡോസ് കളയാതെ (ഡുവല്‍ ബൂട്ട്) എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നാണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്. ഉബുണ്ടു  ഡെസ്ക്ടോപ്പ്15.04 എന്നതാണ് പുതിയ  പതിപ്പ് ഇത് ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാവുന്നതും ഏകദേശം ഒരു ജി ബി ഫയല്‍ സൈസ് ഉള്ളതുമാണ്. ഉബുണ്ടു ഇന്‍സ്റ്റലേഷനുകള്‍ മിക്കവാറും ഒരു പോലെയായിരിക്കും എന്നതിനാല്‍ ധൈര്യമായി നമുക്ക് ഇന്‍സ്റ്റലേഷന്‍ ആരംഭിക്കാം. 
ഉബണ്ടു ഡൗണ്‍ലോഡു ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കാം. ഇവിടെ നിന്നും ടോറെന്‍റ് വഴിയോ, ഡയറക്ട് ആയോ ഡൗണ്‍ലോഡു ചെയ്യാം.
എല്ലാ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റലേഷന്‍ പോലെ തന്നെ ഡിവിഡിയില്‍ നിന്നോ യു എസ് ബി യില്‍നിന്നോ ബൂട്ട് ചെയ്താണ് ഇതും ചെയ്യുന്നത്. ‍‍അതുകൊണ്ട് ഡൗണ്‍ലോ‍ഡു ചെയ്ത ഉബണ്ടു ഓരു ഡിവിഡി യീലോ പെന്‍ഡ്രൈവിലോ ആക്കുക. ഇനി ഡിവിഡിയില്‍ നിന്നോ യു എസ് ബി യില്‍നിന്നോ ബൂട്ട് ചെയ്യുക.
കുറിപ്പ് : 
1. ഈ ഇന്‍സ്റ്റലേഷന്‍ നിലവില്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഒരു കമ്പ്യൂട്ടറില്‍ വിന്‍ഡോസ് പാര്‍ട്ടീഷനിലെ ഫ്രീ സ്പെയിസ് ഉപയോഗിച്ച് ചെയ്യുന്നതാണ്.
2. യൂസര്‍ ഇന്‍പുട്ട് ആവശ്യമായ സ്ക്രീനുകള്‍ മാത്രമെ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളൂ.

ഉബുണ്ടു ആരംഭ സ്ക്രീന്‍


ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , Install Ubuntu അമര്‍ത്തുക

Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഉബുണ്ടുവുമായി പരിചയപ്പെടാന്‍ ഇത് ഗുണകരമാണ്.

മിനിമം ഹാര്‍ഡ് ഡിസ്ക് സ്പെയിസ്, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവയെല്ലാം ഇവിടെ കാണാം. Continue കൊടുത്ത് മുന്നോട്ട് പോകാം.


ഉബണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മൂന്ന് ഓപ്ഷന്‍സ് ഇവിടെ കാണാം. നമ്മള്‍ നിലവിലെ വിന്‍ഡൊസ് കളയാതെ വിന്‍‍ഡോസ് പാര്‍ട്ടീഷനിലെ ഫ്രീസ്പെയിസ് ഉപയോഗിച്ചാണ് ഉബണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. അതിനാല്‍ ആ‍ദ്യത്തെ ഓപ്ഷന്‍ Install Ubuntu alongside windows തിരഞ്ഞെടുത്ത് Continue കൊടുത്ത് മുന്നോട്ട് പോകാം.

ഇവിടെ 64 ജീബി ഉണ്ടായിരുന്ന വിന്‍ഡോസ് പാര്‍ട്ടീഷനെ രണ്ടായി തിരിച്ച് ഉബണ്ടുവിനു വേണ്ടി 28..4 ജീബി മാറ്റിയിരിക്കുന്നു. നമുക്ക് രണ്ട് പാര്‍ട്ടിഷനുകളുടെ ഇടയില്‍ കാണുന്ന ഡിവൈഡര്‍ (വെള്ള) ഡ്രാഗ് ചെയ്ത് സൈസ് മാറ്റാവുന്നതാണ്. മിനിമം 7 ജീബി ഉബണ്ടു ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് വേണം എന്നത് ഓര്‍ക്കുക.  Install Now കൊടുത്ത് മുന്നോട്ട് പോകുക

ഇന്‍സ്റ്റലേഷന്‍റെ ഏതു ഘട്ടത്തിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ലഭ്യമാണെങ്കിലും ഫോര്‍മാറ്റിങ് ഘട്ടം കടന്നാല്‍ തിരഞ്ഞെടുത്ത പാര്‍ട്ടീഷനിലെ ഡാറ്റ നഷ്ടപ്പെടും.  Continue കൊടുത്ത് മുന്നോട്ട് പോകാം.

Continue കൊടുത്ത് മുന്നോട്ട് പോകാം.

ടൈം സോണ്‍ കൊടുത്ത് മുന്നോട്ട് പോകാം .

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്

ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഡിസ്ക് പാര്‍ട്ടീഷനിങ്, ഫയല്‍ കോപ്പി ചെയ്യല്‍ , ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്ത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ സമയം പ്രധാനമായും നടക്കുന്നത്.

 ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക

ഇത് ബൂട്ട് ലോഡര്‍ മെനു. 10 സെക്കന്‍റിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ലോഡായിരിക്കുന്നു.
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment