എന്തുകൊണ്ട് ഒരു സ്റ്റോറേജ് ഡിസ്കില്‍ (ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്) പറയുന്നതിലും കുറവ് സൈസ് കാണിക്കുന്നു?
നമ്മളില്‍ പലര്‍ക്കും സംഭവിക്കുന്ന കാര്യമാണ് ഇത്. ഒരു പുതിയ ഹാര്‍ഡ് ഡിസ്കോ, അല്ലെങ്കില്‍ ഒരു പുതിയ USB സ്റ്റോറേജോ വാങ്ങി അത് സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോള്‍, അതില്‍ പറഞ്ഞതിലും കുറവ് സ്പെയിസായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം കാണിക്കുന്നത്. ഉദാഹരണത്തിന് ഒരു 500 GB ഡിസ്ക് സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോള്‍ 465.66 GB ആയിരിക്കും കാണിക്കുന്നത്, ഏകദേശം 34.34 GB കുറവ്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
"കാണാതാകുന്ന സ്പേസ്" നു കാരണം നിർമ്മാതാവും കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംങ് സിസ്റ്റവും കംമ്പ്യൂട്ട് ചെയ്യുന്ന രീതിയിലെ വ്യത്യാസമാണ്.
ഒരു നിർമ്മാതാവ് കണക്കാക്കുന്നത് 1 Kilobyte എന്നാല്‍ 1000 Bytes എന്നാണ്. അതുപോലെ 1 Megabyte എന്നാല്‍ 1000 Kilobytes, 1 Gigabyte എന്നാല്‍ 1000 Megabytes, 1 Terabyte എന്നാല്‍ 1000 Gigabytes അങ്ങനെ പോകുന്നു...
ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സ് (SI) പ്രകാരം Kilo എന്നാല്‍ 1000 എന്നും Mega എന്നാല്‍ 1000000 (10^6) എന്നും ആണല്ലോ. അതുകൊണ്ട് ഇവിടെ നിര്‍മ്മാതാവ് 500 GB യെ 500x1000x1000x1000 Bytes ആയി കണക്കാക്കുന്നു.
പക്ഷെ കംമ്പ്യുട്ടറുകള്‍ ബൈനറി നമ്പര്‍ സിസ്റ്റത്തില്‍ അണ് കണക്കാക്കുന്നത്. അതായത് കംമ്പ്യൂട്ടിംങ് നടത്തുന്നത് 2 ബെയ്സ് ആയി ആണ്. അതുകൊണ്ട് കംമ്പ്യൂട്ടറില്‍ 1024(2^10) Bytes ആണ് 1 Kilobyte. അതുപോലെ 1024 Kilobytes ആണ് 1 Megabyte, 1024 Megabytes ആണ് 1 Gigabyte , 1024 Gigabytes ആണ് 1 Terabyte.
നമുക്ക് 500 GB ഹാര്‍ഡ് ഡിസ്കിനെ നിർമ്മാതാവും ഓപ്പറേറ്റിങ്സിസ്റ്റവും കണക്കുകൂട്ടുന്നതെങ്ങിനെ എന്നു നോക്കാം.
നിര്‍മ്മാതാവ് 500 GB യെ 500000000000 Bytes (500x1000x1000x1000) ആയി കണക്കാക്കുന്നു.
കംമ്പ്യൂട്ടര്‍ 500000000000 Bytes നെ 465.661287308 GB എന്നാണ് കണക്കാക്കുന്നത് (500000000000÷(1024×1024×1024))
ഇതാ മറ്റുചില ഉദാഹരണങ്ങള്‍,
Space Promised | Displayed on a computer | Difference |
100GB | 93.13GB | 6.87GB |
250GB | 232.83GB | 17.17GB |
500GB | 465.66GB | 34.34GB |
1TB | 931.32GB | 92.68GB |
2TB | 1862.64GB | 185.36GB |
0 comments:
Post a Comment