മൊബൈലില്‍ ഒരു വ്യാജ കോള്‍??



ജീവിതത്തിലെ ചില "പകച്ചുപോയ" സമയങ്ങളില്‍ ഒരു കോള്‍ മൊബൈലില്‍ കിട്ടിയിരുന്നെങ്കില്‍ രക്ഷപെടാമായിരുന്നു എന്ന് തോന്നിയിട്ടില്ലാത്തവരുണ്ടോ?

ഇതാ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ അങ്ങനെയുള്ള അവസരങ്ങളില്‍നിന്നും രക്ഷിക്കും. 

നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുടെ ഫോട്ടോയും, നമ്പറും ഉപയോഗിച്ച് വ്യാജ കോള്‍ വരുത്താം. 

പ്ലേ സ്റ്റോറില്‍നിന്നും Fake Me A Call എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.


ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ആയതിനു ശേഷം അത് ഓപ്പണ്‍ ചെയ്യുക. ആപ്ലിക്കേഷന്‍ വിന്‍ഡോയുടെ മുകളില്‍ Callers, Settings എന്ന രണ്ടു ബട്ടണുകള്‍ ഉണ്ട്. (ചിത്രത്തില്‍ 1 എന്നും 2 എന്നും അടയാളപ്പെടുത്തി യിരിക്കുന്നു)

ഫെയ്ക് കോള്‍ വരുത്തേണ്ട ആളുകളുടെ ലിസ്റ്റ് ഉണ്ടാക്കാം. അതിനായി Callers ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 
ആളുടെ പേര്, ഫോണ്‍നമ്പര്‍, ഫോട്ടോ എന്നിവ സെറ്റുചെയ്യുക. 
പുതിയത് ഉണ്ടാക്കുന്നതിന് താഴെ New എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരും, ഫോട്ടോയും, നമ്പറും ഉപയോഗിക്കാം. നിങ്ങളുടെ ഫോണില്‍ ഇല്ലാത്തവയും ഉപയോഗിക്കാം.


Settings മെനുവില്‍ Ringtone, In-call Audio, Vibration, Call Log, Fake call Screen എന്നിവ സെറ്റ് ചെയ്യാം. 
ഇതില്‍ Fake call Screen എന്നത് നമുക്ക് കോള്‍ വരുമ്പോള്‍ സ്ക്രീന്‍ ഏതു തരത്തില്‍ വേണമെന്ന് സെറ്റുചെയ്യുന്നതിനാണ്. എല്ലാം അനിമേറ്റഡ് സ്ക്രീനുകളാണ്. 

ഇനി Callers ലിസ്റ്റില്‍ നിന്നും ഒരാളെ സെലക്ട് ചെയ്ത് സമയം സെറ്റ് ചെയ്യൂ.. 
അല്ലെങ്കില്‍ Fake Me എന്ന ബട്ടണില്‍ പ്രസ്സ് ചെയ്താല്‍ 15 സെക്കന്‍ഡ് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ആ നമ്പറില്‍ നിന്നും കോള്‍ വരും.
കോള്‍ എടുക്കാനും കട്ട് ചെയ്യാനും എല്ലാം സാധിക്കും.

ഇനി നിങ്ങളുടെ മൊബൈലില്‍ മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്‍റേയോ,  ഒബാമയുടെയോ കോളുകള്‍  വരുന്നത് കൂട്ടുകാരെ കാണിക്കൂ..
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment