സ്കാമുകൾ അഥവാ നൈജീരിയൻ സ്കാമുകൾ
നൈജീരിയന്‍ 419 എന്നറിയപ്പെടുന്ന തട്ടിപ്പു സംഘങ്ങള്‍ പൊതുധാരയുടെ ശ്രദ്ധയില്‍ വരുന്നതു 1970 കളിലാണ്. നൈജീരിയന്‍ ഗവണ്‍മെന്റിന്റെയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പേരിലുള്ള എഴുത്തു കുത്തുകള്‍ വഴി ബിസിനസില്‍ ഭാഗഭാക്കുന്നതിനുള്ള വാഗ്ദാനങ്ങൾ നല്‍കിയാരുന്നു ഇത്തരം തട്ടിപ്പുകള്‍ അന്നു നടന്നിരുന്നത്. നൈജീരിയന്‍ നിയമത്തില്‍ തട്ടിപ്പു സംഘങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പീനല്‍ കോഡാണ് 419 എന്നറിയപ്പെടുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തട്ടിപ്പു സംഘങ്ങള്‍ക്ക് പൊതുവായി അറിയപ്പെടുന്ന പേരാണ് നൈജീരിയന്‍ ഫീ ഫ്രോഡ് 419. മുന്‍പ് ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങളുടെ പ്രധാന താവളം നൈജീരിയ ആയിരുന്നുവെങ്കില്‍ ഇന്നു ഒട്ടുമിക്ക രാജ്യങ്ങളിലും ഈ സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഇന്റര്‍നെറ്റ് ലോട്ടറി
നൈജീരിയൻ സ്കാമുകളിൽ ഏറ്റവും പ്രധാനം ഇന്റര്‍നെറ്റ് ലോട്ടറി എന്നറിയപ്പെടുന്നവയാണ്. ഇമെയിലുകളില്‍ വഴി ഭീമമായ തുകകളുടെ ലോട്ടറി ലഭിച്ചു എന്ന അറിയിപ്പുമായി ആരുടെ പേരിലും അഡ്രസ് ചെയ്യപ്പെടാത്ത ഒരു മെയിലായിരിക്കും ലഭിക്കുനതു. ഈ ലോട്ടറി തുക ലഭിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഏജന്റിന്റെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിരിക്കും. സുരക്ഷാ പ്രശനങ്ങളുള്ളതിനാല്‍ ഈ വിവരം രഹസ്യമായി സൂക്ഷിക്കുവാനും ഇവർ ആവശ്യപ്പെടുന്നു. ഏതെങ്കിലും കാരണവശാല്‍ ഇവരുമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സിന്റെയൊ, പാസ്പോര്‍ട്ടിന്റെയൊ കോപ്പി മുതലായ ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകള്‍ ലഭിക്കുന്നു. ഇതു വഴി അവര്‍ക്കവശ്യമുള്ള വിവരങ്ങള്‍ ആദ്യമെ തന്നെ കൈവശപ്പെടുത്തുന്നു. അതിനു ശേഷം ഈ തട്ടിപ്പുകാര്‍ പ്രോസസിംഗ് ഫീ എന്നുള്ള പേരിലൊ അല്ലെങ്കില്‍ പണം അയച്ചു തരുന്നതിനുള്ള ബാങ്ക് ചാര്‍ജുകള്‍ നല്‍കാനെന്ന പേരിലൊ കുറച്ച് പണം ആവശ്യപ്പെടുന്നു. അതിനു ശേഷം വീണ്ടും അപ്രതീക്ഷിതമായ എന്തെങ്കിലും ചെലവുകള്‍ ഉള്ളതിനാല്‍ അതു നല്‍കുന്നതിനായി വീണ്ടും പണം ആവശ്യപ്പെട്ടൂ കൊണ്ട് ബന്ധപ്പെടുന്നു. തട്ടിപ്പിനിരയായവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതു വരെ ഇതു തുടര്‍ന്നു കൊണ്ടെയിരിക്കും. ചില അവസരങ്ങളില്‍ ഈ തുകകള്‍ കൈമാറ്റം ചെയ്യുന്നതിനായി മറ്റൊരു ബാങ്കിലേക്കു അക്കൌണ്ട് തുറന്നു കൊടുക്കാമെന്നും വലിയ തുകയായതിനാല്‍ അക്കൌണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി പണം അയച്ചു കൊടുക്കണമെന്നുമായിരിക്കും ആവശ്യപ്പെടുന്നതു.
എംപ്ലോയ്മെന്റ് സ്കാമുകള്‍ അഥവാ ജോലി തട്ടിപ്പു സംഘങ്ങള്‍
ജോബ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പു സംഘങ്ങളുടെയും പ്രവര്‍ത്തന രീതി ഇതു പോലെ തന്നെയാണ്, നൈജീരിയയിലെയും, മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലേയും സ്കൂളുകളിലും എണ്ണപാടങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തു കൊണ്ടായിരിക്കും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നത്. ഇപ്പോള്‍ അടുത്ത കാലത്തായി ഗള്‍ഫ് രാജ്യങ്ങളിലേക്കും, യൂറൊപ്യന്‍ രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നു. ഇതിനായി പ്രശസ്തങ്ങളായ ജോബ് സൈറ്റുകളില്‍ നിന്നും പ്രൊഫൈലുകള്‍ ശേഖരിച്ചതിനു ശേഷം ഇവരെ തെരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ടുള്ള ഇ മെയിലുകള്‍ അയക്കുന്നു.
നൈജീരിയന്‍ സ്കാമുകളുടെ സ്വഭാവ സവിശേഷതകള്‍
- അഞ്ച് ലക്ഷത്തോളം വരുന്ന ഇമെയില്‍ അഡ്രസുകളില്‍ നിന്നും തെരഞ്ഞെടുത്തതായിരിക്കുംനിങ്ങളെ
- ഇത്തരത്തില്‍ വരുന്ന മെയിലുകള്‍ ആരെയും അഡ്രസ് ചെയ്തിട്ടായിരിക്കില്ല വരുന്നത്. ഇവ സാധാരണ ഗതിയില്‍ Dear Sir എന്നൊ മറ്റൊ ഉള്ള ഔദ്യോഗിക രീതിയിലുള്ള മെയിലുകളായിരിക്കും
- നൈജീരിയയിലേയൊ മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളിലേയൊ ഭരണാധികാരികളൊ അവരുടെ മക്കളുടെയൊ പേരിലുള്ള മെയിലുകള്‍.
- ചീഫ്, പ്രസിഡന്റ്, സി ഇ ഒ എന്നിവയില്‍ അഡ്രസ് ചെയ്തു വരുന്ന മെയിലുകളായിരിക്കും ഭൂരിഭാഗവും.
- ലഭിക്കുന്ന ഇമെയിലുകളെല്ലാം തന്നെയും അടിയന്തിര സ്വഭാവമുള്ളതായിരിക്കും.
- ഗവണ്‍മെന്റ് സ്ഥാപങ്ങളുടെയും ബാങ്കുകളുടെയും പേരിലുള്ള വ്യാജ രേഖകൾ. ചിലപ്പോഴൊക്കെ ഇവ സ്ഥിതി ചെയ്യുന്നതു യഥാര്‍ഥ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലുമായിരിക്കും.
- നിങ്ങളെ ബന്ധപ്പെടുവാനുള്ള വിവരങ്ങൾ, പാസ്പോര്‍ട്ടിന്റെയൊ ഡ്രൈവിംഗ് ലൈസന്സിന്റെയൊ കോപ്പി, ബാങ്ക്അക്കൌണ്ട് വിവരങ്ങള്‍ മുതലായവ ആവശ്യപ്പെട്ടിരിക്കും.
- ഫീ എന്ന പേരിലൊ, കൈക്കൂലി കൊടൂത്താല്‍ മാത്രമെ തുകകള്‍ ബാങ്ക് മാനേജര്‍മാര്‍ പണം പിന്‍വലിക്കാൻ അനുവദിക്കുകയുള്ളൂ എന്നുമുള്ള രീതിയില്‍ പണം ആവശ്യപ്പെടല്‍.
- ഈ ട്രാന്‍സാക്ഷന്‍സ് എല്ലാം തന്നെ രഹസ്യ സ്വഭാവത്തിലുള്ളതായിരിക്കണം എന്നുള്ള ആവശ്യം.
- ഡോളറിലൊ, പൌണ്ടിലൊ ആയിരികും പണം അയക്കാനായി എപ്പോഴും ആവശ്യപ്പെടുന്നതു.
- തുടര്‍ച്ചയായി പണം ഓരൊ കാരണങ്ങള്‍ പറഞ്ഞു ആവശ്യപ്പെട്ടുകൊണ്ടിരിക്കുക.
ഇത്തരത്തിലുള്ള ഒരു മെയില്‍ ലഭിച്ചാല്‍ എന്തു ചെയ്യണം?
ഇങ്ങനെയൊരു മെയില്‍ ലഭിച്ചാല്‍ യാതൊരു വിധത്തിലും അവരുമായി ബന്ധപ്പെടാതിരിക്കുക എന്നുള്ളതാണ് പരമപ്രധാനമായ കാര്യം. ഇങ്ങനെ ലഭിക്കുന്ന ഇമെയിലുകള്‍ അതേപടി തന്നെ ഡിലീറ്റ് ചെയ്തു കളയുക. അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കി കഴിഞ്ഞുവെങ്കില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുകയില്ല, നിങ്ങളുടെ വിവരങ്ങള്‍ അവര്‍ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇവരാശ്യപ്പെടുന്ന പണം അയച്ചു കഴിഞ്ഞാല്‍നിങ്ങളുടെ പണം നഷ്ടപെട്ടു എന്നു തന്നെയാണര്‍ഥം. മിക്കവാറുമെല്ലാ തട്ടിപ്പു സംഘങ്ങളും പ്രവര്‍ത്തിക്കുന്നതു രാജ്യത്തിനു വെളിയിലായതിനാല്‍ ഇതില്‍ നിയമനടപടിയും അസാധ്യമാണ്.നിങ്ങൾക്ക് മിക്കവാറും ലോട്ടറി അടിച്ചിട്ടുണ്ടാവില്ല. യാതൊന്നും ചെയ്യാതെ ലോട്ടറിയടിക്കാൻ ഇടയില്ല. ആ വാർത്ത സത്യമായിരിക്കാൻ യാതൊരുവഴിയുമില്ല താനും.
സ്‌കാമർമാരെ ഒഴിവാക്കുന്നതിനും വെബിൽ സുരക്ഷിതമായി നിൽക്കുന്നതിനുമുള്ള മൂന്ന് ലളിതമായ വഴികൾ ഇതാ:
1. സമ്മാനങ്ങൾ നൽകുന്ന അപരിചിതരെ ശ്രദ്ധിക്കുക.
ഒരു വെബ്‌സൈറ്റിന്റെ പത്തുലക്ഷം തികയ്‌ക്കുന്ന സന്ദർശകനായതിൽ അഭിനന്ദിക്കുന്ന, ഒരു സർവെ പൂർത്തിയാക്കിയതിന് ടാബ്‌ലെറ്റ് കമ്പ്യൂട്ടറോ മറ്റ് സമ്മാനങ്ങളോ വാഗ്‌ദാനം ചെയ്യുന്ന സന്ദേശങ്ങൾ അല്ലെങ്കിൽ വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കുന്നതിനെയോ ഒരു ജോലി ലഭിക്കുന്നതിനെയോ (“നിങ്ങളുടെ വീട്ടിൽ ഇരുന്ന് ദിവസം രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്‌ത് പെട്ടന്ന് പണക്കാരനാകുക!”) പ്രമോട്ടുചെയ്യുന്ന സന്ദേശങ്ങൾ നല്ല ഉദ്ദേശത്തൊടെ ഉള്ളതായിരിക്കണമെന്നില്ല. ആരെങ്കിലും നിങ്ങൾ വിജയിയായതിനാൽ വ്യക്തിഗതവിവരങ്ങളടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യരുത്. നിങ്ങൾ അവരുടെ ഫോമുകൾ പൂരിപ്പിക്കാൻ ആരംഭിച്ചുകഴിഞ്ഞാൽ, "സമർപ്പിക്കൽ" ബട്ടൺ അമർത്തിയില്ലെങ്കിൽ പോലും, നിങ്ങളുടെ വിവരങ്ങൾ ഐഡന്റിറ്റി മോഷണം ചെയ്യുന്നവർക്ക് അയച്ചുകൊണ്ടിരിക്കുകയാകാം. നിങ്ങൾ അറിയുന്ന ഒരാളിൽ നിന്ന് അവരുടേതല്ലെന്ന് തോന്നിക്കുന്ന ഒരു സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് പണമോ വിവരങ്ങളോ നേടാൻ ശ്രമിക്കുന്ന സൈബർ കുറ്റവാളികൾ അവരുടെ അക്കൗണ്ട് അപഹരിച്ചിരിക്കാം - അതിനാൽ പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കുക. മറ്റൊരു രാജ്യത്ത് അകപ്പെട്ടതായി അവകാശപ്പെട്ടും അവരുടെ ഫോൺ മോഷ്ടിക്കപ്പെട്ടതിനാൽ അവരെ വിളിക്കാൻ കഴിയില്ലെന്ന് പറഞ്ഞും നിങ്ങളോട് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ളവ പൊതുവായ തന്ത്രങ്ങളാണ്. ചിത്രം, ലേഖനം, വീഡിയോ എന്നിവ കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യാനും സന്ദേശം നിങ്ങളോട് പറഞ്ഞേക്കാം, അത് നിങ്ങളുടെ വിവരങ്ങൾ മോഷ്‌ടിക്കുന്ന ഒരു സൈറ്റിലേയ്‌ക്ക് നിങ്ങളെ നയിച്ചേക്കാം - അതിനാൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക!2. നിങ്ങൾ സ്വയം അന്വേഷിക്കുക
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ, വിൽപ്പനക്കാരനെ മനസിലാക്കുകയും നിങ്ങൾക്ക് അടുത്തുള്ള കടയിൽ നിന്ന് വാങ്ങിക്കൊണ്ടിരിക്കുന്ന സാധനങ്ങൾ സംശയകരമായ വിലക്കുറവിൽ ഓൺലൈനിൽ നൽകുന്നുവെങ്കിൽ അതിനെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുക. അവിശ്വസനീയമായ ഓൺലൈൻ ഡീലുകൾ സൂക്ഷ്‌മ പരിശോധന നടത്തുക. ആർക്കും വ്യാജ സാധനങ്ങൾ വാങ്ങി കബളിക്കപ്പെടാൻ ആഗ്രഹമില്ല. സാധാരണയായി ആളുകൾ ഡിസ്‌കൗണ്ട് ചെയ്യാത്ത വിലകൂടിയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സൗജന്യത്തിലോ 90% വിലക്കിഴിവിലോ വാഗ്‌ദാനം ചെയ്യുന്നത് ദുരുദ്ദേശ്യത്തോടെയാകാൻ സാധ്യതയുണ്ട്. Gmail ഉപയോഗിക്കുകയും, ഞങ്ങളുടെ സിസ്‌റ്റം, സ്‌കാം എന്നുപറയുന്ന ഒരു ഇമെയിൽ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയുമാണെങ്കിൽ നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ ഒരു മുന്നറിയിപ്പ് കണ്ടേക്കാം - ഈ മുന്നറിയിപ്പ് കാണുകയാണെങ്കിൽ, ആ മെയിലിനോട് പ്രതികരിക്കുന്നതിനു മുമ്പ് രണ്ടുപ്രാവശ്യം ആലോചിക്കുക.3. നിങ്ങൾക്കൊരു പരസ്യത്തെപ്പറ്റിയോ ഒരു വാഗ്ദാനത്തെപ്പറ്റിയോ സംശയമുണ്ടോ?
വികാരങ്ങൾക്ക് അടിമപ്പെടരുത്! സുരക്ഷിതവും അവലോകനം ചെയ്‌തതും വിശ്വസനീയവുമായ സൈറ്റുകളിലെ പരസ്യങ്ങളിൽ മാത്രം ക്ലിക്കുചെയ്യുകയും ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യുക.നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് വിശ്വസനീയ വ്യാപാരി/വിൽപ്പനക്കാരുടെ പ്രോഗ്രാമുകളുമുണ്ട്. ഈ വിൽപ്പനക്കാരുടെ പ്രൊഫൈലിൽ പ്രകടമായി കാണാൻ കഴിയുന്ന തരത്തിൽ ഒരു അംഗീകാര സ്‌റ്റാമ്പ് ഉണ്ടാകും. ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിന്റെ മാർഗനിർദേശങ്ങൾ അവലോകനം ചെയ്‌ത് സ്റ്റാമ്പോ സർട്ടിഫിക്കറ്റോ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തുക. പ്ലാറ്റ്‌ഫോം സമാനമായ ഒരു പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്നില്ലെങ്കിൽ അവലോകനത്തിന്റെ എണ്ണവും വിൽപ്പനക്കാരന്റെ അവലോകന ഗുണനിലവാരവും പരിശോധിക്കുക.
കടപ്പാട് :
www.google.com/intl/ml/safetycenter/everyone/cybercrime/scams
cyberjalakam.com
0 comments:
Post a Comment