കമാന്‍ഡ് പ്രോംപ്റ്റില്‍ സ്റ്റാർ വാർസ് കാണാം !!


വിൻഡോസ് എക്സ്.പി, വിസ്റ്റ, 7, 8 ൽ ASCII (American Standard Code for Information Interchange) സ്റ്റാർ വാർസ് കാണാം. നമ്മള്‍ ഓരോരുത്തരും ടെലിവിഷൻ, കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു സിനിമാ തീയറ്ററിലോ സ്റ്റാർ വാർസ് കണ്ടിട്ടുണ്ടാകും. പക്ഷേ ഇതേ സിനിമ വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റില്‍ കണ്ടാലോ?
ഇതില്‍ പുതിയതായി ഒന്നും ഇല്ല, താരാപഥങ്ങളും എല്യന്‍സും എല്ലാം പരസ്പരം യുദ്ധം ചെയ്യുന്ന അതേ ചിത്രമാണിത്. അതു കാണാൻ ആവശ്യമുള്ള കാര്യം ഒരു ഇന്റർനെറ്റ് കണക്ഷൻ ആണ്; സ്പീഡ് പ്രശ്നമല്ല. വിന്‍ഡോസിലെ telnet (ഒരു നെറ്റ് വര്‍ക്ക് പ്രോട്ടോകോള്‍) ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.

കമാന്‍ഡ് പ്രോംപ്റ്റില്‍ സ്റ്റാര്‍വാര്‍ കാണുന്നതിന് നമ്മുടെ സിസ്റ്റത്തില്‍ telnet കോൺഫിഗർ ചെയ്യണം. മിക്കവാറും എല്ലാ പുതിയ ഒപ്പറേറ്റിംങ് സിസ്റ്റത്തിലെല്ലാം telnet കോൺഫിഗർ ചെയ്തിട്ടുണ്ടാകും. ഇല്ലഎങ്കില്‍ ആദ്യം telnet എനേബിള്‍ ചെയ്യാം. അതിന്,
Control Panel › Programs › Turn Windows Feature On or Off എന്ന ഓപ്ഷനില്‍ telnet എന്ന രണ്ട് ഓപ്ഷനും ടിക്ക് ചെയ്യുക. (ചിത്രം നോക്കുക)


സ്റ്റാര്‍വാര്‍ കാണുന്നതിന് കമാന്‍ഡ് പ്രോംപ്റ്റില്‍ telnet towel.blinkenlights.nl എന്നു ടൈപ്പ് ചെയ്ത് എന്‍റര്‍ കീ പ്രസ്സ് ചെയ്യുക.

*****************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment

0 comments:

Post a Comment