നമ്മള്‍ കഴിക്കുന്ന മരുന്നിന്‍റ ബ്രാന്‍ഡല്ല മരുന്നാണ് പ്രധാനമെന്ന് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. പലമരുന്നുകളുടെയും വില ഓരോ ബ്രാന്‍ഡിലും വ്യത്യാസമുണ്ടായിരിക്കും. മിക്കവാറും ഡോക്ടര്‍മാര്‍ വില കൂടിയ ബ്രാന്‍ഡിന്‍റെ മരുന്നാണ് കുറിച്ച് തരുന്നത്. കാരണം നമ്മള്‍ക്ക് അറിയാവുന്നതാണ്.
എന്നാല്‍ വണ്‍ എംജി എന്ന വെബ് സൈറ്റില്‍ നിങ്ങളുടെ മരുന്നിന്‍റ പേരുകൊടുത്താല്‍ നിങ്ങളുപയോഗിക്കാന്‍ പോകുന്ന മരുന്നിന്‍റെ (ബ്രാന്‍ഡിന്‍റെ) വില എത്ര ? അതിന്റെ ഉപയോഗം എന്ത് ? ആ ബ്രാന്‍ഡി പകരമായ് ഉപയോഗിക്കാന്‍ പറ്റുന്ന മറ്റു ബ്രാന്‍ഡുകള്‍ ഏതെല്ലാം, അവയുടെ വില എത്ര? എന്നെല്ലാം നമുക്ക് അറിയാന്‍ കഴിയും.
വണ്‍ എംജി പ്ലസ്സിന്‍റ ആന്‍ഡ്രോയ്ഡ് മോബൈല്‍ ആപ്ലിക്കേഷനും ഉണ്ട്. ഇതു ഫോണില്‍ ഇന്സ്റ്റാള്‍ ചെയ്ത് ഇന്‍റര്‍നെറ്റിന്‍റെ സഹായത്താല്‍ മരുന്നു വാങ്ങുന്ന സമയത്തുതന്നെ നമുക്ക് വില കുറഞ്ഞ ബ്രാന്‍ഡ് നോക്കി വാങ്ങാവുന്നതാണ്.
Blogger Comment
Facebook Comment