ബയോഡാറ്റ, സിവി, റെസ്യൂം എല്ലാം നിങ്ങള്‍ കേട്ടതും പല ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ അധികമാളുകള്‍ക്കും തങ്ങളുണ്ടാക്കിയത് ബയോഡാറ്റയാണോ, സിവിയാണോ റെസ്യും ആണോ എന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ലാത്തവരാണ്. യഥാര്‍ത്ഥത്തില്‍ ഇവക്കിടയിലുള്ള വ്യത്യാസം എന്താണ് ?
മൂന്നും ഒരേ തരത്തിലുള്ളതാണെങ്കിലും ഓരോ രാജ്യത്തും വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്.
1. ഇന്ത്യന്‍ ബയോഡാറ്റ (ബയോഗ്രാഫിക്കല്‍ ഡാറ്റ)
ഓരോരുത്തരുടേയും പ്രത്യേകമായ വ്യക്തിഗത വിവരങ്ങളാണ് ബയോഡാറ്റയിലടങ്ങിയിരിക്കുക. ഉദാ. ജനന തിയതി, ഉയരം, തൂക്കം, മാരിറ്റല്‍ സ്റ്റേറ്റസ്, നാഷണാലിറ്റി തൂടങ്ങിയവ.ഉപയോഗം
ഇന്ത്യയില്‍ കല്ല്യാണാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബയോഡാറ്റ കൂടുതലായും ഉപയോഗിക്കുന്നത്.
2. സിവി (Curriculum Vitae)
വിദ്യാഭ്യാസ യോഗ്യതയുടെ സംക്ഷിപത വിവരങ്ങളടങ്ങിയതാണ് സിവി. ഉദാ. പഠിച്ച സ്കൂള്‍, കോഴ്സുകള്‍ തൂടങ്ങിയവ. റിസര്‍ച്ച് പേപ്പറുകള്‍ അടക്കം എത്ര പേജുകള്‍ വേണമെങ്കിലും സിവിയില്‍ ഉള്‍കൊള്ളിക്കാം.ഉപയോഗം
ബ്രിട്ടനില്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഉപയോഗിക്കുന്നത്.
3. റെസ്യും (Resume)
ഒരു പേജില്‍ നിങ്ങളുടെ കഴിവുകളും പരിജയവും ചുരുക്കി എഴുതിയതാണ് റെസ്യും. ഈ വിവരങ്ങളാണ് നിങ്ങളെ ഇന്റര്‍വ്യുവിലേക്ക് എത്തിക്കുക. ഇന്റര്‍വ്യവിന് അവസരം കിട്ടിയാല്‍ വിശദ വിവരങ്ങളടങ്ങിയ സിവിയാണ് കയ്യിലുണ്ടാകേണ്ടത്.ഉപയോഗം
അമേരിക്കയില്‍ മുന്‍ഗണന
ഇന്ത്യയില്‍ സിവിയും റെസ്യുമും സൌകര്യാര്‍ഥം ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇവ ഓരോന്നും തയ്യാറാക്കേണ്ടതും ഉപയോഗിക്കേണ്ടതും.
ബയോഡാറ്റ ഉണ്ടാക്കുമ്പോള്‍...
ജോലി സാധ്യതകള്‍ തേടുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത് ഒരു ബയോഡാറ്റ ഉണ്ടാക്കുകയാണ്. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണിത്‍. കാരണം സ്വപ്നം കണ്ട ജോലി നേടുകയെന്ന നമ്മുടെ ജീവിതാഭിലാഷത്തിനു മേല്‍ കരിനിഴല്‍ വീഴ്തത്തുന്ന ചില സംഗതികള്‍ ഒരുപക്ഷെ നമ്മുടെ ബയോഡാറ്റക്കകത്തതു തന്നെ കയറിക്കൂടാനിടയുണ്ട്.
ധൃതിയും അശ്രദ്ധയും മാറ്റി വെച്ച് വേണം ബയോഡാറ്റയുണ്ടാക്കാന്‍. കടുത്ത മത്സരം നടക്കുന്ന ലേബര്‍ മാര്‍ക്കറ്റില്‍ യോഗ്യതയുടെ കാര്യത്തില്‍ കണ്ണടക്കാന്‍ തൊഴില്‍ ദാതാക്കളാരും തയ്യാറാവില്ല. ബയോഡാറ്റയിലെ ഒരു ചെറിയ തെറ്റ് മതിയാകും നിങ്ങളുടെ ജോലി നഷ്ടപ്പെടുത്താന്‍. അയക്കുന്നതിന് മുമ്പ് നിങ്ങളുടെ ബയോഡാറ്റ വളരെ ശ്രദ്ധയോടെ, ആദ്യം മുതല്‍ അവസാനം വരെ സ്ക്രീനിങ്ങിന് നിങ്ങള്‍ തന്നെ വിധേയമാക്കണം.
ഗൂഗിളിന്റെ പ്യൂപ്പിള്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ലാസ്ലോ ബ്ലോക്ക് ബയോഡാറ്റകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ്
1. ടൈപോസ്: ടൈപിങ്ങില്‍ വരുത്തുന്ന തെറ്റുകളാണ് ബയോഡാറ്റകളില്‍ കാണപ്പെടുന്ന ഏറ്റവും വലിയ വില്ലന്‍. 2013 ല്‍ നടന്ന കരിയര്‍ ബ്യുല്‍ഡര്‍ സര്‍വ്വെ അനുസരിച്ച് 58 ശതമാനം ബയോഡാറ്റകളിലും ടൈപോസ് കയറിക്കൂടുന്നുണ്ടെന്നാണ്. അതീവ ശ്രദ്ധയോടെ ബയോഡാറ്റ അയക്കണമെന്ന നിര്‍ബന്ധമുള്ളവരിലും ഇത്തരം തെറ്റുകള്‍ കടന്നു വരാം. കൂടുതല്‍ നല്ല ബയോഡാറ്റ അയക്കണമെന്ന ലക്ഷ്യത്തോടെ വീണ്ടും വീണ്ടും പുറകോട്ട് പോവുകയും, വീണ്ടും തിരുത്തുകയും മറ്റും ചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ വാക്കുകള്‍ പരസ്പരം മാറിപ്പോകാം, ആവശ്യമില്ലാത്തിടത്ത് ചിലപ്പോള്‍ ഒരു പീരിയഡ് അധികമാവാം, തിയ്യതികളുടെയും മറ്റും അലൈന്‍മെന്റ് മാറിപ്പോകാം...ഇത്തരം ടൈപിങ് തെറ്റുകള്‍ അത്ര നിരുപദ്രവകാരികളല്ല, ചിലപ്പോള്‍ നിങ്ങളുടെ ജോലിയുടെ ഗുണമേന്മയെ കുറിച്ചുള്ള നിങ്ങളുടെ അശ്രദ്ധയായിട്ടാവാം തൊഴില്‍ ദാതാക്കള്‍ അതിനെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അയക്കും മുമ്പ് ആദ്യം മുതല്‍ അവസാനം വരെ സൂക്ഷ്മതയോടെ ബയോഡാറ്റ വായിക്കുക. നിങ്ങളുടെ ഏറ്റവുമടുത്ത ഒരാളുടെ സഹായവും ഇതിനായി തേടാം.
2. ബയോഡാറ്റയുടെ നീളം: നിങ്ങളുടെ ബയോഡാറ്റയുടെ നീളമാണ് അടുത്ത പ്രശ്നക്കാരന്‍. ഓരോ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയത്തിനും ഒരു പേജ് എന്ന് കണക്കാക്കുന്നതാണ് നല്ലത്. എല്ലാം കൂടി അതിലുള്‍പ്പെടുത്താന്‍ ഒരു പക്ഷെ പ്രയാസമായിരിക്കാം. പക്ഷെ നിങ്ങള്‍ മൂന്നോ, നാലോ, പത്തോ പേജ് എഴുതിയാല്‍ ആരും അത് മുഴുവന്‍ വായിക്കാന്‍ മിനക്കെടില്ലെന്നോര്‍ക്കുക. നിങ്ങളുടെ കാര്യക്ഷമതയും നിങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളും വ്യക്തമാക്കുന്ന ഏറ്റവും ചുരുങ്ങിയ രീതിയിലുള്ള ഒരു ബയോഡാറ്റയാണ് ഉത്തമം. ഒരു ബയോഡാറ്റയുടെ ഉദ്ദേശ്യം നിങ്ങള്‍ക്കൊരു ഇന്റര്‍വ്യൂ തരപ്പെടുത്തുക എന്നതാണ്. അല്ലാതെ നിങ്ങളുടെ കഥ മുഴുവന്‍ നിങ്ങളുടെ തൊഴില്‍ദാതാവിനെ അറിയിക്കുകയെന്നതല്ല. അതുകൊണ്ട് നിങ്ങളുടെ ബയോഡാറ്റയില്‍ നിന്ന് ആവശ്യമില്ലാത്ത ഭാഗങ്ഹളെല്ലാം ഒഴിവാക്കുക
3. ബയോഡാറ്റയുടെ ഘടന: നിങ്ങളൊരു ഡിസൈനറുടെയോ ആര്‍ട്ടിസ്റ്റിന്റെയോ ജോലിക്കല്ല അപേക്ഷ അയക്കുന്നതെങ്കില്‍ നിങ്ങളുടെ ബയോഡാറ്റ വൃത്തിയോടെയും സ്പഷ്ടവുമാവാന്‍ ശ്രദ്ധിക്കുക. പത്ത് പോയിന്റ് ഫോണ്ടെങ്കിലും ഉപയാഗിക്കുക, അര ഇഞ്ച് മാര്‍ജിന്‍ ഇടുക, വെള്ളപേപ്പറില്‍ കറുത്ത മഷിയില്‍ ടൈപ് ചെയ്യുക, വരികള്‍ക്കിടയില്‍ കൃത്യമായ അകലം പാലിക്കുക, കോളം അലൈന്‍മെന്റ് തുടങ്ങിയവയെല്ലാം . ഓരോ പേജിലും നിങ്ങളുടെ പേരും നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളുമുണ്ടെന്ന് ഉറപ്പു വരുത്തുക. കഴിയുമെങ്കില്‍ ഗൂഗിള്‍ ഡോക്സിലും വേര്‍ഡിലും ഇട്ട് നോക്കുക. ശേഷം ഇമെയിലില്‍ അറ്റാച് ചെയ്ത് പ്രിവ്യൂ നോക്കുക.
5. ബയോഡാറ്റയില്‍ കള്ളം പറയാതിരിക്കുക. നിങ്ങളുടെ യോഗ്യതയെ കുറിച്ചും പ്രവൃത്തി പരിചയത്തെ കുറിച്ചും നിങ്ങള്‍ ജോലി ചെയ്ത സ്ഥാപനത്തെ കുറിച്ചുമുള്ള കള്ളങ്ങള്‍ നിങ്ങള്‍ക്ക് തന്നെ പാരയായേക്കാം.
6. ബയോഡാറ്റയുടെ ഫോര്‍മാറ്റ് പ്ലാറ്റ്ഫോമുകള്‍ മാറുമ്പോള്‍ ഫോര്‍മാറ്റ് വികലമാകാന്‍ സാധ്യതയുള്ളതിനാല്‍ പലരും ബയോഡാറ്റ PDF ആയി സേവ് ചെയ്യാറുണ്ട്. നിങ്ങളുടെ ബയോഡാറ്റ ഒരു ജോബ് സൈറ്റിലേക്ക് അപ് ലോഡ്ചെയ്യുമ്പോള്‍ PDF ഫോര്‍മാറ്റിനേക്കാള്‍ നല്ലത് ഡോകുമെന്‍റ് (.doc) ഫയലായി സേവ് ചെയ്യുന്നത്. കാരണം ജോബ് സൈറ്റുകള്‍ ATS (Application Tracking Software) ആണ് ബയോഡാറ്റ റീഡ് ചെയ്യുന്നതിന്‍ ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും PDF ഫയലില്‍ വര്‍ക്കുചെയ്യണമെന്നില്ല.
കടപ്പാട്: മീഡിയ വണ്‍ http://goo.gl/zRY4R8 http://goo.gl/WCqMFI
****************************************************
0 comments:
Post a Comment