സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്നവരും, മാറ്റി വാങ്ങുന്നവരും സൂക്ഷിക്കുക!!



പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’,  ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വിട്ടിരിക്കുന്നത്. 

വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. 

ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌  മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. 


പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.





ഒന്ന്. നിങ്ങളുടെ മെമ്മറികാര്‍ഡ്, സിം കാര്‍ഡ് എന്നിവ ഫോണില്‍ നിന്നും ഊരി മാറ്റുക. എന്നിട്ട് രണ്ടുമുതല്‍ അഞ്ചുവരെ സ്റ്റെപ്പുകള്‍ ചെയ്യുക.

രണ്ട്. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക.
factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യുക. എന്‍ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. ആ കീ നമുക്കു മാത്രമറിയാവുന്നതു  കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. 
ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone  അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.


മൂന്ന്. Factory Reset ചെയ്യുക.
അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക, factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും നഷ്ടപ്പെടും അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

നാല്. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക
ഇനി വേണ്ടത് കുറച്ചു ഡമ്മി കോണ്ടാക്റ്റുകളും , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്. നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും ഉപയോഗിക്കാം. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

അഞ്ച്. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌ കിട്ടൂ.

NOTE: കൂടുതല്‍ സുരക്ഷക്ക് മുകളില്‍ പറഞ്ഞ സ്റ്റെപ്പുകള്‍ (നാലും അ‍ഞ്ചും) പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക. ഇനി ധൈര്യമായി നിങ്ങള്‍ക്ക് ആ ഫോണ്‍ വില്‍ക്കാം.


കടപ്പാട്: ഇന്‍റര്‍നെറ്റ്
ഫെയ്സ്ബുക്ക് (Sainu Kamballur)
blog.avast.com/2014/07/08/tens-of-thousands-of-americans-sell-themselves-online-every-day

********************************************
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment